പാക് പൗ­രന് മെ­ഡി­ക്കൽ വിസ നൽകും


ന്യൂഡൽഹി : പാക് പൗരന് സഹായഹസ്തവുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വീണ്ടും. ഇക്കുറി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിൽ എത്തിയ ഫറാസ് മാലിക്കിനാണ് സുഷമ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഫറാസ് മാലിക്കിന് വൃക്ക നൽകുന്ന അബ്ദുൾ റസാഖിന് മെഡിക്കൽ വിസ അനുവദിക്കുമെന്ന് സുഷമ വ്യക്തമാക്കി. അബ്ദുൾ റസാഖിന് വിസ നൽകണമെന്ന് അപേക്ഷിച്ച് മാലിക്കിന്‍റെ ബന്ധുവാണ് സുഷമയെ സമീപിച്ചത്. 

മാലിക്കിന്‍റെ ആദ്യ ദാതാവിനെ ഡോക്ടർമാർ നിരസിച്ചതോടെയാണ് അബ്ദുൾ റസാഖിന് വിസ നൽകണമെന്ന് ആവശ്യപ്പെട്ട് ബന്ധു സുഷമയെ സമീപിച്ചത്. മെഡിക്കൽ വിസ നൽകാൻ ഇന്ത്യൻ ഹൈക്കമ്മീഷനോട് ആവശ്യപ്പെടാമെന്നും ഇക്കാര്യത്തിൽ വിഷമിക്കേണ്ടെന്നും സുഷമ ട്വിറ്ററിലൂടെ വ്യക്തമാക്കി. സത്യസന്ധമായ കേസുകളിൽ പാകിസ്ഥാൻ പൗരന്മാർക്ക് മെഡിക്കൽ വിസ അനുവദിക്കുമെന്ന് സുഷമ നേരത്തെ വ്യക്തമാക്കിയിരുന്നു. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed