ദിനംപ്രതി ഇ​ന്ധ​ന​വി​ല നിർണയം : വെ​ള്ളി​യാ​ഴ്​​ച പെ​ട്രോ​ൾ പ​മ്പു​ക​ൾ അടച്ചിടും : 24 മുതല്‍ അനിശ്ചിതകാല സമരം


കൊച്ചി : പെട്രോൾ, ഡീസൽ വില ഓരോദിവസവും പുതുക്കി നിശ്ചയിക്കാനുള്ള എണ്ണക്കമ്പനികളുടെ തീരുമാനത്തിനെതിരെ പമ്പുടമകള്‍ സമരത്തിനൊരുങ്ങുന്നു. ജൂണ്‍ 16 ന് പെട്രോൾ പമ്പുകൾ അടച്ചിട്ട് രാജ്യവ്യാപകമായി സൂചന പണിമുടക്ക് നടത്തും. ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സിന്റെ ആഭിമുഖ്യത്തിലാണ് സൂചനാ പണിമുടക്ക്.

ഈ മാസം 16 മുതല്‍ രാജ്യവ്യാപകമായി ഇന്ധന വില പ്രതിദിനം പുതുക്കി നിശ്ചയിക്കാനാണ് കേന്ദ്രമന്ത്രിയും എണ്ണക്കമ്പനികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചത്. രാജ്യത്തെ അഞ്ചു നഗരങ്ങളില്‍ പരീക്ഷണമായി നടപ്പാക്കിയ സമ്പ്രദായം വിജയമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ്, ഇന്ധനവില പുതുക്കുന്നത് രാജ്യവ്യാപകമാക്കാന്‍ തീരുമാനിച്ചത്.

എണ്ണക്കമ്പനികളുടെ പെട്ടെന്നുള്ള തീരുമാനം പെട്രോളിയം വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ സാമ്പത്തിക നഷ്ടം വരുത്തുമെന്നാണ് പമ്പുടമകളുടെ സംഘടന ചൂണ്ടിക്കാട്ടുന്നത്. വിലയിലെ വ്യക്തത ഉറപ്പില്ലാത്തതിനാൽ പമ്പുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. പ്രതിദിനം പുതുക്കിയ വില ലഭിക്കാൻ രാവിലെ വരെ കാത്തിരിക്കേണ്ടി വരും. പുതിയ തീരുമാനം സ്വകാര്യ എണ്ണക്കമ്പനികൾക്ക് സഹായകരമാണെന്നും ഇവര്‍ കുറ്റപ്പെടുത്തി.

ഇന്ധന വില പുതുക്കുന്നത് പ്രതിദിനമാക്കുന്നത് പിൻവലിക്കുക, വിലനിർണയം സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇൗമാസം 24 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed