സർക്കാരുദ്യോഗം ഇനി 20 മണിക്കൂർ: ആദിത്യനാഥ്
ലഖ്‌നൗ : ദിവസവും 18 മുതല്‍ 20 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശം. പുതിയ തീരുമാനത്തോട് യോജിക്കാത്തവർക്ക് ജോലി വിടാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കാലതാമസം നേരിടുന്നത് ഒരു കാരണവശാലും വിട്ടുവീഴ്ചാ മനോഭാവത്തോടെ കാണാനാകില്ലെന്നും, ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ പദ്ധതികള്‍ പൂര്‍ണ്ണമായും ജനങ്ങളിലേയ്ക്ക് എത്തുന്നുണ്ടെന്ന് ബിജെപി എംഎല്‍എമാരും ജനപ്രതിനിധികളും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ടുള്ള കോണ്‍ട്രാക്ടുകള്‍ക്കായി സര്‍ക്കാർ ഉദ്യോഗസ്ഥര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുരുതെന്ന് മുഖ്യമന്ത്രി ബിജെപി പ്രവര്‍ത്തകരോടും നേതാക്കളോടും ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയായ ശേഷം ആദ്യമായി സ്വന്തം മണ്ഡലത്തിലെ ബിജെപി ഓഫീസിലെത്തിയ യോഗി ആദിത്യനാഥിന് ഗംഭീര സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും നല്‍കിയത്.

