സിക്കിമിൽ ഭൂചലനം
സിക്കിം : സിക്കിമില്‍ ഇന്ന് പുലര്‍ച്ചെ 3.12 ഓടെ ഭൂചലനമുണ്ടായി. 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ത്യ-മ്യാന്‍മർ അതിര്‍ത്തിയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഗാങ്‌ടോക്കില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ വരെ ഭൂമികുലുക്കം അനുഭവപ്പെട്ടു.
മ്യാന്‍മറിലും വടക്കുകിഴക്കന്‍ മേഖലകളിൽ കഴിഞ്ഞ ദിവസം ഭൂമികുലുക്കം ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സിക്കിമിൽ ഭൂചലനം അനുഭവപ്പെട്ടത്.

