ബംഗളൂരുവിൽ ഭാര്യയെ കെട്ടിത്തൂക്കി ദൃശ്യങ്ങൾ മാതാപിതാക്കളെ വീഡിയോ കോളിലൂടെ കാണിച്ച് ഭർത്താവ്
ഷീബ വിജയൻ
ബംഗളൂരു: വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയെ ഭർത്താവ് കെട്ടിത്തൂക്കി കൊലപ്പെടുത്തി. കൊലപാതകത്തിന്റെ തത്സമയ ദൃശ്യങ്ങൾ പെൺകുട്ടിയുടെ മാതാപിതാക്കളെ വീഡിയോ കോളിലൂടെ നിർബന്ധിച്ച് കാണിക്കുകയും ചെയ്തു. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം.
23കാരിയായ ഭാഗ്യശ്രീയാണ് കൊല്ലപ്പെട്ടത്. പ്രതി പ്രവീൺ ജിഗളുരുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭാര്യയുടെ അന്ത്യ നിമിഷങ്ങളുടെ വീഡിയോ റെക്കോഡ് ചെയ്യുകയും ബന്ധുക്കളുമായും സുഹൃത്തുക്കളുമായും പ്രവീൺ പങ്കുവെക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
ഭാര്യയെ മരത്തടി കൊണ്ട് അടിച്ച ശേഷം ദുപ്പട്ട ഉപയോഗിച്ച് കിടപ്പുമുറിയിൽ തൂക്കിക്കൊല്ലുകയായിരുന്നു. ജീവന് വേണ്ടി പിടയുന്ന മകളുടെ അവസാന ദൃശ്യങ്ങൾ ഭാഗ്യശ്രീയുടെ മാതാപിതാക്കളെ ഫോണിൽ വിളിച്ചു കാണിക്കുകയും ചെയ്തു. ഭർത്താവുമായുള്ള പ്രശ്നത്തെ തുടർന്ന് ഭാഗ്യശ്രീ മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. സമാധാനപരമായി ഒരുമിച്ച് ജീവിക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് ഭർതൃവീട്ടിലേക്ക് മടങ്ങിയെത്തിയതായിരുന്നു യുവതി. എന്നാൽ, തിരിച്ചെത്തിയ ആ രാത്രി തന്നെ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങൾ പരിശോധിച്ചുവരികയാണ്.
ോേ്ോ്േേ

