72 മണിക്കൂർ ജോലി സമ്പ്രദായം: ചൈനീസ് രീതി ഇന്ത്യയിൽ നടപ്പാക്കണം; വീണ്ടും ആവശ്യവുമായി നാരായണമൂർത്തി


ഷീബ വിജയ൯

ന്യൂഡൽഹി: രാജ്യത്തിന്റെ പുരോഗതിക്കായി ജീവനക്കാർ ആഴ്ചയിൽ 72 മണിക്കൂർ ജോലി ചെയ്യണമെന്ന മുൻ അഭിപ്രായത്തിന് പിന്നാലെ, ഇതിനായി ചൈനയിൽ നിലവിലുണ്ടായിരുന്ന '9-9-6' സമ്പ്രദായം ഇന്ത്യയിൽ സ്വീകരിക്കണമെന്ന് ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണമൂർത്തി ആവശ്യപ്പെട്ടു. രാജ്യത്തെ യുവജനങ്ങൾ കൂടുതൽ സമയം ജോലി ചെയ്താൽ മാത്രമേ ഇന്ത്യക്ക് പുരോഗതിയുണ്ടാവുകയുള്ളൂ എന്ന് ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

രാവിലെ 9 മണി മുതൽ വൈകീട്ട് 9 മണി വരെ, ആഴ്ചയിൽ ആറ് ദിവസം ജോലി ചെയ്യുന്ന രീതിയാണ് ചൈനീസ് ടെക് കമ്പനികളിൽ സാധാരണയായി കണ്ടുവരുന്ന 9-9-6 സമ്പ്രദായം. ഇതുപ്രകാരം ഒരാൾ ആഴ്ചയിൽ 72 മണിക്കൂർ ജോലി ചെയ്യും. ആലിബാബ, വാവേയ്, ബൈറ്റാൻസ് പോലുള്ള പ്രമുഖ ചൈനീസ് കമ്പനികൾ ഈ രീതി അവലംബിച്ചിരുന്നു. ചൈനയിലെ ടെക് വിപ്ലവത്തിന് ഈ രീതി തുടക്കമിട്ടതായും അഭിപ്രായമുണ്ട്.

എങ്കിലും, ഈ സമ്പ്രദായം ജീവനക്കാർക്കിടയിൽ കടുത്ത ജോലി സമ്മർദമുണ്ടാക്കുന്നതായി നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിദഗ്ധരും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ പീപ്പിൾസ് ഡെയ്ലി പോലും ഈ സംവിധാനത്തെ വിമർശിച്ചിരുന്നു. ഇത് വർക്ക് ലൈഫ് ബാലൻസിന് ഒട്ടും അനുയോജ്യമല്ലെന്ന് ചൂണ്ടിക്കാട്ടി 2021-ൽ ചൈനീസ് സുപ്രീംകോടതി തന്നെ ഈ ജോലിരീതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചു വിലക്കേർപ്പെടുത്തിയിരുന്നു.

2023-ലാണ് നാരായണമൂർത്തി 72 മണിക്കൂർ ജോലി ചെയ്യണമെന്ന ചർച്ചകൾക്ക് തുടക്കമിട്ടത്. അന്നും പ്രതിഷേധങ്ങൾ ശക്തമായി ഉയർന്നിരുന്നു.

article-image

asdadsdfs

You might also like

  • Straight Forward

Most Viewed