സുബീൻ ഗാർഗിന്‍റെ മരണം; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റിൽ

ഷീബ വിജയൻ
ദിസ്പൂർ: സുബീൻ ഗാർഗിന്‍റെ മരണത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. നന്ദേശ്വർ ബോറ, പരേഷ് ബൈശ്യ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഗാർഗിന്‍റെ മരണത്തിൽ 5ാമത്തെ അറസ്റ്റാണിത്. സുബിന്‍റെ ബന്ധുവായ സന്ദീപൻ ഗാർഗിനെ അന്വേഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അസം പൊലീസ് സർവീസ് ഉദ്യോഗസ്ഥനാണ് സന്ദീപൻ. അറസ്റ്റിലായ സുരക്ഷാ ഉദ്യോഗസ്ഥർ ഏറെക്കാലമായി സുബീനൊപ്പം ഉള്ളവരാണ്. നേരത്തെ മാനേജർ സിദ്ധാർഥ് ശർമ, സിങ്കപ്പൂരിൽ നടന്ന ഫെസ്റ്റിന്‍റെ സംഘാടകൻ ശ്യാംകനു മഹന്ത, എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സെപ്റ്റംബർ 19നാണ് സിങ്കപ്പൂരിൽ സ്കൂബാ ഡൈവിങിനിടെ സുബീൻ മരിക്കുന്നത്. വെള്ളത്തിൽ മുങ്ങിത്താണ സുബീനെ ആരും തന്നെ രക്ഷിക്കാൻ തയാറായില്ലെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ASSADDSA