ജാഗ്രത : സ്വർണ വില കൂപ്പുകുത്തുമെന്ന് വിദഗ്ധർ

ഷീബ വിജയൻ
മുംബൈ I പുതുതായി സ്വർണം വാങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. എന്നാൽ, വില ഇത്രയും ഉയർന്ന സാഹചര്യത്തിൽ പുതുതായി സ്വർണം വാങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. കുറഞ്ഞ കാലത്തിനുള്ളിൽ വില കുതിച്ചുയർന്നതിനാൽ എത് ഘട്ടത്തിലും നിക്ഷേപകർ സ്വർണം വിറ്റ് ലാഭമെടുക്കാൻ സാധ്യതയുണ്ട്. അന്താരാഷ്ട്ര വിപണിയിൽ നിക്ഷേപകർ കൂട്ടമായി സ്വർണം വിൽക്കുന്നത് വൻ വിലയിടിവിന് കാരണമാകും. വിലയിടിവുണ്ടാവുകയാണെങ്കിൽ വളരെ രൂക്ഷമായിരിക്കും. മുൻകാലത്ത് ചെറിയ കാലയളവിൽ സ്വർണ വില കുതിച്ചുയർന്നതിന് പിന്നാലെ കനത്ത വിൽപനയും ഇടിവും നേരിട്ടിട്ടുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര വിപണിയിൽ ഡോളറിന്റെ മൂല്യം ഇടിഞ്ഞതിന്റെയും ഗസ്സ ആക്രമണം അവസാനിച്ചതിന്റെയും സാഹചര്യത്തിൽ നിക്ഷേപകർ സ്വർണവും വെള്ളിയും വിറ്റ് ലാഭമെടുക്കാനുള്ള സാധ്യതയേറെയാണെന്ന് എച്ച്.ഡി.എഫ്.സി കമ്മോഡിറ്റീസ് ആൻഡ് കറൻസീസ് തലവൻ അനൂജ് ഗുപ്ത പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽനിന്ന് സ്വർണ വില വെള്ളിയാഴ്ച ഗ്രാമിന് 170 രൂപയും പവന് 1360 രൂപയും കുറഞ്ഞത് ഈ വിൽപനയുടെ സൂചനയാകാൻ സാധ്യതയുണ്ട്. ഒരു ആസ്തി എന്ന നിലയിൽ നിക്ഷേപകർ സ്വർണം ഏറ്റവും കൂടുതൽ വാങ്ങിക്കൂട്ടിയ സാഹചര്യമാണ്. ഡോളർ ഡിമാൻഡ് വർധിക്കുകയും അടച്ചുപൂട്ടൽ അവസാനിക്കുകയും ഈ മാസം പലിശ നിരക്ക് കുറക്കാതിരിക്കുകയും ചെയ്താൽ സ്വർണം നിക്ഷേപകർ കൈയൊഴിയുമെന്ന് യു.എസ് ആസ്ഥാനമായ വിദഗ്ധൻ നിഗം ആറോറ അഭിപ്രായപ്പെട്ടു.
ജപ്പാനിലും ഫ്രാൻസിലും ബോണ്ട് ആദായം കൂടുന്നതും സ്വർണം വിൽക്കാൻ നിക്ഷേപകരെ പ്രേരിപ്പിക്കും. ഫ്രാൻസിൽ പുതിയ സർക്കാർ ബജറ്റ് പാസാക്കുകയും പലിശ നിരക്ക് കുറക്കാൻ സെൻട്രൽ ബാങ്കിൽ സമ്മർദം ചെലുത്തില്ലെന്ന് ജപ്പാൻ സർക്കാറും തീരുമാനിച്ചാൽ സ്വർണ വിലയിൽ ഇടിവുണ്ടാകും.1970 കളിലും 2000 ലും സ്വർണ വിലയിലുണ്ടായ കുതിപ്പിന് സമാനമാണ് നിലവിലെ മുന്നേറ്റം. എന്നാൽ, കുറഞ്ഞ കാലയളവിൽ ബംമ്പർ റിട്ടേൺ നൽകിയതിനാൽ വിലയിൽ ഇടിവുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ക്വാണ്ടം അസറ്റ് മാനേജ്മെന്റ് കമ്പനി സി.ഐ.ഒ ചിരാഗ് മേത്ത പറഞ്ഞു.
FDSDFDFSSDF