ക്രെഡിറ്റ് കാർഡ് ബില്ലുകൾ കുതിച്ചുയരുന്നു; നാല് വർഷത്തിനുള്ളിൽ വർധിച്ചത് ഇരട്ടിയിലധികം


ഷീബ വിജയൻ 

ന്യൂഡൽഹി I കുതിച്ചുയർന്ന് ഇന്ത്യയുടെ ക്രെഡിറ്റ് കാർഡ് ബില്ലുകൾ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം 2025 ജൂലൈ വരെയുള്ള കുടിശ്ശിക 2.91 ലക്ഷം കോടി രൂപയാണ്. 2021 ജൂലൈയിൽ ഇത് 1.32 ലക്ഷം കോടി രൂപയായിരുന്നു. വെറും നാല് വർഷത്തിനുള്ളിലാണ് ക്രെഡിറ്റ് കാർഡ് കടം 2.2 മടങ്ങ് വർധിച്ചത്. ആർ‌ബി‌ഐയുടെ കണക്കനുസരിച്ച് പ്രചാരത്തിലുള്ള ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 2025 ജൂലൈയിൽ 11.16 കോടിയായി ഉയർന്നു. 2021 ജൂലൈയിൽ ഇത് 6.34 കോടിയായിരുന്നു. 76 ശതമാനം വർധനവാണ് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളിൽ ഉണ്ടായിരിക്കുന്നത്. കൂടുതൽ ഇന്ത്യക്കാർ കാർഡുകൾ ഉപയോഗിക്കുന്നുണ്ടെന്ന് മാത്രമല്ല അവർ ഓരോ കാർഡിനും കൂടുതൽ വായ്പയെടുക്കുകയും ചെയ്യുന്നു. ഓരോ കാർഡിനുമുള്ള ശരാശരി കുടിശ്ശിക 2021 മധ്യത്തിൽ ഏകദേശം 20,900 രൂപയിൽ നിന്ന് ഈ വർഷം ജൂലൈയിൽ ഏകദേശം 26,100 രൂപയായി ഉയർന്നു. 25 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

ഇഎംഐകളും 'സീറോ-കോസ്റ്റ്' എന്ന മിത്തുംകാർഡുകൾ വിൽക്കുന്ന രീതിയാണ് ഈ കുതിച്ചുചാട്ടത്തിന്റെ പ്രധാന കാരണം. ബാങ്കുകളും ഫിൻടെക് സ്ഥാപനങ്ങളും ഉപഭോക്താക്കളെ ഇഎംഐ പേയ്‌മെന്റുകൾ തെരഞ്ഞെടുക്കാൻ സജീവമായി പ്രേരിപ്പിക്കുന്നു. ഉയർന്ന മൂല്യമുള്ള സാധനങ്ങൾ വാങ്ങുന്നത് പ്രതിമാസ തവണകളാക്കി മാറ്റാൻ സാധിക്കുന്നതോടെ ആളുകൾ അതിന് പിന്നാലെ പോകുന്നു. ഈ ഇഎംഐകൾ പലപ്പോഴും വലിയ പലിശ കൂടി ഉൾപ്പെട്ടതാണ്. എന്നാൽ ഇപ്പോൾ സുതാര്യത ഉറപ്പാക്കാൻ ആർ‌ബി‌ഐ നിയമങ്ങൾ കർശനമാക്കിയിട്ടുണ്ട്. കാർഡ് ഇഷ്യൂവർമാരോട് മുതലിന്റെയും പലിശയുടെയും ഏതെങ്കിലും കിഴിവുകളുടെയും വേർതിരിവ് വ്യക്തമായി പരാമർശിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. കൂടാതെ പലിശയുള്ള ഇഎംഐകൾ 'സീറോ-കോസ്റ്റ്' എന്ന് ലേബൽ ചെയ്യുന്ന രീതിയും നിരോധിച്ചിട്ടുണ്ട്.

article-image

adsdasads

You might also like

Most Viewed