തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു

ഷീബ വിജയൻ
ന്യൂഡൽഹി I തെരഞ്ഞടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മു അരുണ്‍ ഗോയലിന്റെ രാജി സ്വീകരിച്ചു. രാജിയുടെ കാരണം വ്യക്തമല്ല. മൂന്നംഗങ്ങളുള്ള തെരഞ്ഞെടുപ്പു കമ്മിഷനിൽ മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണറായ രാജീവ് കുമാർ മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ. മറ്റൊരു കമ്മിഷണറായിരുന്ന അനുപ് ചന്ദ്ര പാണ്ഡെ കഴിഞ്ഞമാസം 29ന് സ്ഥാനമൊഴിഞ്ഞിരുന്നു. ഈ ഒഴിവിലേക്ക് ആരെയും നിയമിച്ചിരുന്നില്ല. പഞ്ചാബ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അരുണ്‍ ഗോയലിന്റെ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സ്ഥാനത്തേക്കുള്ള വരവും പോക്കും ദുരൂഹമായി. 2027 വരെയായിരുന്നു 61 കാരനായ ഗോയലിന്റെ കാലാവധി.
തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് പരമാവധി ആറ് വർഷമോ അല്ലെങ്കിൽ വിരമിക്കുന്നതുവരെയോ പദവിയിൽ തുടരാമെന്ന് നിയമം പറയുന്നു. 2025 ഫെബ്രുവരിയിൽ രാജീവ് കുമാറിന്റെ പിൻഗാമിയായി ചീഫ് ഇലക്ഷൻ കമ്മിഷണറായി ചുമതലയേൽക്കേണ്ടത് അരുൺ ഗോയലായിരുന്നു.
DSDFSDFSDSFDSF