നാല് സംസ്ഥാന നിയമസഭ കൗണ്‍സിലുകളിലുള്ള ഒഴുവുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് ജൂലൈ 12ന്


ന്യൂഡൽ‍ഹി: നാല് സംസ്ഥാന നിയമസഭ കൗണ്‍സിലുകളിലുള്ള ഒഴുവുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് ജൂലൈ 12ന്. അഞ്ച് ഒഴുവുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. കർ‍ണാടക, ഉത്തർ‍പ്രദേശ്, ബിഹാർ‍, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. കർ‍ണാടകയിൽ‍ മുന്‍ മുഖ്യമന്ത്രി ജഗദിഷ് ഷെട്ടാർ‍ രാജിവച്ചതിനെ തുടർ‍ന്നാണ് ഒഴുവ് വന്നത്. 

ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ഷെട്ടാർ‍ ബിജെപിയിലെക്ക് തന്നെ മടങ്ങിപോയിരുന്നു. ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചിരുന്നു. ഉത്തർ‍പ്രദേശിൽ‍ എസ്പി നേതാവ് സ്വാമി പ്രസാദ് മൗര്യ എംഎൽ‍സി അംഗത്വം രാജിവച്ചതിനെ തുടർ‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. സ്വമി പ്രസാദ് പിന്നീട് എസ്പിയിൽ‍ നിന്നും രാജിവച്ചിരുന്നു. ബിഹാറിൽ‍ ഒഴുവുള്ള ഒരു സീറ്റിലാണ് ഉപതെരഞ്ഞെടുപ്പ്. ആന്ധ്രയിൽ‍ രണ്ട് ഒഴുവുകളാണുള്ളത്.

article-image

sdfsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed