അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചു; പ്രജ്വല്‍ രേവണ്ണയുടെ അമ്മയ്ക്ക് പോലീസ് നോട്ടീസ്


ലൈംഗിക അതിക്രമ കേസില്‍ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണ അറസ്റ്റിലായതിന് പിന്നാലെ അമ്മ ഭവാനി രേവണ്ണക്കും പോലീസ് നോട്ടീസ്. ശനിയാഴ്ച ഹാസനില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. പീഡനക്കേസിലെ അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്‍കിയത്. 

അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രജ്വലിന്‍റെ പിതാവ് എച്ച്.ഡി.രേവണ്ണയ്ക്കും അമ്മ ഭവാനി രേവണ്ണക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. തന്നെ തട്ടിക്കൊണ്ടു പോകാന്‍ ഭവാനി സ്വന്തം ഡ്രൈവറെ ചുമതലപ്പെടുത്തിയെന്നാണ് അതിജീവിത മൊഴി നല്‍കിയത്. അതേസമയം കേസില്‍ അറസ്റ്റുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ട് ഭവാനി രേവണ്ണ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിൽ കോടതി ഇന്ന് വിധി പറയും.

article-image

േ്ുിേു

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed