അയോധ്യയിലെ രാമക്ഷേത്രം തകർക്കുമെന്ന് ഭീഷണി; കൗമാരക്കാരൻ അറസ്റ്റിൽ


അയോധ്യയിലെ രാമക്ഷേത്രം തകർക്കുമെന്ന് ഭീഷണി മുഴക്കിയ കൗമാരക്കാരൻ അറസ്റ്റിൽ. കുശിനഗർ ജില്ലയിൽ നിന്നുള്ള 14 വയസുകാരനെ ബുധനാഴ്ച കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. കുട്ടിക്ക് ബുദ്ധിപരമായ വൈകല്യമുണ്ടെന്നും ചികിത്സയിലാണെന്നും കുശിനഗർ പോലീസ് സൂപ്രണ്ട് ധവാൽ ജയ്സ്വാൾ പറഞ്ഞു. കുട്ടിയുടെ കൂടെ താമസിച്ചിരുന്ന മുത്തശിയെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ചൊവ്വാഴ്ച രാത്രി പോലീസ് എമർജൻസി നമ്പറായ 112ൽ വിളിച്ച കുട്ടി, ക്ഷേത്രം ബോംബ് ഉപയോഗിച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തന്‍റെ ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും സമാനമായ സന്ദേശങ്ങളുള്ള പോസ്റ്റുകളും കുട്ടി പങ്കുവച്ചു. സൈബർ സെല്ലിന്‍റെ സഹായത്തോടെ, കുശിനഗറിലെ പഥേർവ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബാലുവ ടാകിയ എന്ന ഗ്രാമത്തിൽ നിന്നുമാണ് വിളിച്ചയാളുടെ ലൊക്കേഷൻ പോലീസ് കണ്ടെത്തിയത്. തുടർന്ന് കുട്ടിയുടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

article-image

jgjkgjk

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed