മാതാവിന്റെ മടിയിലിരുന്ന ഒന്നരവയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തിയ ആൺസുഹൃത്ത് കസ്റ്റഡിയിൽ
ഷീബ വിജയൻ
ആലപ്പുഴ മാവേലിക്കര മാങ്കാംകുഴിയിൽ മദ്യലഹരിയിൽ ഒന്നരവയസ്സുകാരിയെ തറയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയുടെ ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ. അസം സ്വദേശിയായ പരിതോഷ് മണ്ഡലിനെയാണ് കുറത്തികാട് പൊലീസ് പിടികൂടിയത്. പ്രതി കുട്ടിയുടെ പിതാവല്ലെന്നും മാതാവുമായി നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
മാതാവിന്റെ മടിയിലിരിക്കുകയായിരുന്ന കുഞ്ഞിനെ യാതൊരു പ്രകോപനവുമില്ലാതെ മദ്യലഹരിയിൽ ഇയാൾ തറയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. പൊലീസിന്റെ നേതൃത്വത്തിൽ പ്രതിക്കെതിരെയുള്ള അന്വേഷണവും നിയമനടപടികളും തുടരുകയാണ്.
sadasdsds


