പണമില്ല, ടിക്കറ്റ് എടുത്തു തരൂ; പ്രധാനമന്ത്രി മോദിക്കൊപ്പം ബെംഗളൂരു മെട്രോയിൽ യാത്ര ചെയ്ത രസകരമായ അനുഭവം പങ്കുവെച്ച് ഡി.കെ. ശിവകുമാർ


ഷീബ വിജയൻ


പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബെംഗളൂരു മെട്രോയിൽ നടത്തിയ യാത്രക്കിടയിലെ രസകരമായ അനുഭവം പങ്കുവെച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. മെട്രോ ടിക്കറ്റ് എടുക്കാൻ തന്റെ കൈയിൽ പണമില്ലെന്ന് പറഞ്ഞപ്പോൾ പ്രധാനമന്ത്രി സ്വന്തം കാർഡ് ഉപയോഗിച്ച് ടിക്കറ്റ് എടുത്തുനൽകിയെന്ന് അദ്ദേഹം വെളിപ്പെടുത്തി. ബെംഗളൂരു മെട്രോയുടെ പുതിയ പിങ്ക് ലൈൻ ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു ഈ സൗഹൃദയാത്ര.

രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ വികസന പ്രവർത്തനങ്ങൾക്ക് തടസ്സമാകരുതെന്നും, തെരഞ്ഞെടുപ്പ് സമയത്ത് മാത്രം രാഷ്ട്രീയം പറഞ്ഞാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലും ജിഎസ്ടി സംഭാവനയിലും കർണാടക വഹിക്കുന്ന നിർണായക പങ്കും അദ്ദേഹം എടുത്തുപറഞ്ഞു.

article-image

dfsfsddsfdfs

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed