സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യക്ക് പാകിസ്താന്റെ ഭീഷണി: ജലമൊഴുക്ക് തടഞ്ഞാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഖ്വാജ ആസിഫ്


ശാരിക

ഇസ്‌ലാമാബാദ്: സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ നടപടിക്കെതിരെ ഭീഷണിയുമായി പാകിസ്താൻ. രാജ്യത്തിന്റെ ജലസുരക്ഷയെ ബാധിക്കുന്ന നീക്കങ്ങളുമായി ഇന്ത്യ മുന്നോട്ടുപോയാൽ ശക്തമായി തിരിച്ചടിക്കുമെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫാണ് വ്യക്തമാക്കിയത്. ഒരു അഭിമുഖത്തിനിടെയാണ് ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുന്നത്. 2025 ഏപ്രിലിൽ ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് 1960ൽ ഒപ്പുവെച്ച സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചത്. അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്താൻ വിശ്വസനീയവും ഉറപ്പുള്ളതുമായ നടപടികൾ സ്വീകരിക്കുന്നത് വരെ കരാർ പുനഃസ്ഥാപിക്കില്ലെന്നാണ് കേന്ദ്ര സർക്കാറിന്റെ കർശന നിലപാട്. എന്നാൽ, നദികളിലെ ജലമൊഴുക്ക് തടയാനോ വഴിതിരിച്ചുവിടാനോ ഉള്ള ഇന്ത്യയുടെ ശ്രമങ്ങളെ യുദ്ധപ്രഖ്യാപനമായി കാണുമെന്നാണ് പാക് നേതാക്കളുടെ മുന്നറിയിപ്പ്.

കൃഷിക്കും ജലസേചനത്തിനും കുടിവെള്ളത്തിനുമായി പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയെയാണ് പാകിസ്താൻ വലിയ തോതിൽ ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ കരാർ മരവിപ്പിച്ച നടപടി പാകിസ്താനിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. കരാർ ഇപ്പോഴും നിയമപരമായി നിലനിൽക്കുന്നുണ്ടെന്നും ഒരു രാജ്യത്തിന് ഏകപക്ഷീയമായി ഇതിൽ മാറ്റം വരുത്താനാകില്ലെന്നും പാക് സെനറ്റ് ചെയർമാൻ യൂസഫ് റാസ ഗിലാനിയും വ്യക്തമാക്കി.

അതിനിടെ, വിഷയത്തിൽ അന്താരാഷ്ട്ര ഇടപെടലിനും പാകിസ്താൻ ശ്രമിക്കുന്നുണ്ട്. കരാർ പ്രാബല്യത്തിലുണ്ടെന്നും ഇരുരാജ്യങ്ങളും വ്യവസ്ഥകൾ പാലിക്കണമെന്നും ആഗസ്റ്റിൽ ഹേഗിലെ സ്ഥിരം മധ്യസ്ഥ കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ ഈ കോടതിയുടെ അധികാരപരിധി ഇന്ത്യ അംഗീകരിക്കുന്നില്ലെന്നും വിധിയെ തള്ളിക്കളയുന്നുവെന്നുമാണ് കേന്ദ്ര സർക്കാറിന്റെ നിലപാട്.

article-image

ffg

You might also like

  • Lulu Exchange
  • Straight Forward

Most Viewed