മത്സരത്തിനിടെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് പരിക്ക്: സ്പാനിഷ് ഫുട്ബോൾ താരം ജീസസ് ഡി മിഗ്വേൽ അന്തരിച്ചു
ശാരിക
മാഡ്രിഡ്: ഫുട്ബോൾ മത്സരത്തിനിടെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്പാനിഷ് താരം ജീസസ് ഡി മിഗ്വേൽ (30) അന്തരിച്ചു. സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബായ സിഡി ടെനറിഫെയുടെ മുന്നേറ്റ നിര താരമാണ് മരിച്ചത്. ക്ലബ്ബ് ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് മരണവിവരം സ്ഥിരീകരിച്ചത്.
എഫ്സി അൻഡോറയ്‌ക്കെതിരായ മത്സരത്തിൽ 2-2 എന്ന നിലയിൽ നിൽക്കെ, പന്ത് തടയാൻ ഓടിയെത്തിയ ഇക്വറ്റോറിയൽ ഗിനിയൻ ഗോൾകീപ്പർ ജീസസ് ഒവോനോയുമായി മിഗ്വേൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് ഒവോനോയ്ക്ക് റഫറി ചുവപ്പുകാർഡ് നൽകുകയും മത്സരം ഉപേക്ഷിക്കുകയും ചെയ്തു. കൂട്ടിയിടിയിൽ ഹൃദയസ്തംഭനമുണ്ടായ താരത്തെ അടിയന്തര ചികിത്സ നൽകി മിടിപ്പ് വീണ്ടെടുത്തെങ്കിലും പിന്നീട് നാഡീവ്യവസ്ഥയുടെ നില വഷളാകുകയായിരുന്നു.
2025-ലെ വേനൽക്കാലത്ത് കാസ്റ്റലോണിൽ നിന്നാണ് മിഗ്വേൽ ടെനറിഫെയിലെത്തിയത്. താരത്തിന്റെ വിയോഗത്തിൽ ടെനറിഫെ, ബാഴ്‌സലോണ, റയൽ മാഡ്രിഡ്, അത്‌ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബ്ബുകളും മുൻ ബാഴ്‌സ താരം ജെറാർഡ് പിക്വെയും സ്പാനിഷ് ഫുട്ബോൾ ഫെഡറേഷനും അനുശോചിച്ചു.
േ്ി്േി

