ചേരാനല്ലൂർ വാഹനാപകടം: പതിനേഴുകാരന് ജാമ്യം ; ജുവനൈൽ ബോർഡിന് മുന്നിൽ ഹാജരാക്കിയില്ല ; വൻ നിയമലംഘനമെന്ന് ആരോപണം


ഷീബ വിജയൻ

കൊച്ചി: ചേരാനല്ലൂരിൽ 56 കാരന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ, ബെൻസ് കാറോടിച്ച 17 വയസ്സുകാരനെ പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് വിവാദമാകുന്നു. പ്രായപൂർത്തിയാകാത്ത പ്രതിയെ നിയമപ്രകാരം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കാൻ പോലും പോലീസ് ത തയ്യാറായില്ല. ചേരാനല്ലൂർ മാനാപ്പുറം ക്ഷേത്രത്തിന് സമീപം പുലർച്ചെ രണ്ടരയോടെയാണ് അമിതവേഗതയിലെത്തിയ കാർ ജയബാലകൃഷ്ണൻ സഞ്ചരിച്ച സ്കൂട്ടറിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. അപകടസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് കാറിലുണ്ടായിരുന്ന കൗമാരക്കാരനെ പിടികൂടി പോലീസിലേൽപ്പിച്ചത്.

അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജി റെനോ ഫെർണാണ്ടിസിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപെട്ട ആഡംബര കാർ. പ്രതി ജഡ്ജിയുടെ മകനായതിനാലാണ് പോലീസ് നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി സ്റ്റേഷൻ ജാമ്യം നൽകിയതെന്ന ആരോപണം ശക്തമാണ്. എന്നാൽ അന്വേഷണ റിപ്പോർട്ട് പൂർത്തിയായ ശേഷം കുട്ടിയെ ജുവനൈൽ ബോർഡിലേക്ക് അയക്കുമെന്നാണ് പോലീസിന്റെ വിശദീകരണം. വീട്ടുകാരുടെ അറിവില്ലാതെയാണ് രാത്രി കാറെടുത്തതെന്നും, മഴയും ഇരുട്ടും കാരണം സ്കൂട്ടർ കണ്ടില്ലെന്നുമാണ് കുട്ടി നൽകിയ മൊഴി. കുട്ടി മദ്യപിച്ചിരുന്നില്ലെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായിട്ടുണ്ട്. അതേസമയം, വാഹനത്തിന്റെ ഉടമയായ ജഡ്ജിക്കെതിരെയും കേസ് എടുക്കണമെന്ന ആവശ്യത്തിൽ പോലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല.

article-image

adsdsadsads

article-image

adsdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed