ബാഴ്സലോണ പരാമർശത്തിൽ ആരാധകരോട് മാപ്പുപറഞ്ഞ് ജൂലിയൻ ആൽവാറസ്
ഷീബ വിജയൻ
മാഡ്രിഡ്: ബാഴ്സലോണയിലേക്ക് മാറാനുള്ള ആഗ്രഹം പ്രകടിപ്പിച്ച മുൻ പരാമർശങ്ങളിൽ മാപ്പുപറഞ്ഞ് ജൂലിയൻ ആൽവാറസ്. അത്ലറ്റികോ മാഡ്രിഡ് ആരാധകരോടാണ് താരം പരസ്യമായി മാപ്പ് രേഖപ്പെടുത്തിയത്. ഡെപ്പോർട്ടീവോ ലാ കൊറൂണയ്ക്കെതിരെയുള്ള മത്സരത്തിൽ അത്ലറ്റികോയ്ക്കായി വിജയഗോൾ നേടിയ ശേഷമാണ് താരം ഖേദം പ്രകടിപ്പിച്ചത്.
2026 ലോകകപ്പിനിടെ ബാഴ്സലോണയിൽ കളിക്കാനുള്ള ആഗ്രത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങളും തുടർന്നുണ്ടായ ട്രാൻസ്ഫർ വിവാദങ്ങളുമാണ് അത്ലറ്റികോ ആരാധകരെ പ്രകോപിപ്പിച്ചത്. സ്പാനിഷ് മാധ്യമമായ മോവിസ്റ്റാർ പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ആൽവാറസ് തന്റെ നിലപാട് വ്യക്തമാക്കിയത്. ലോകകപ്പിനിടെ നടത്തിയ പരാമർശങ്ങളിൽ ആരാധകരോട് മാപ്പ് ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ രീതിയിലും സമയത്തിലും തെറ്റുപറ്റിഎന്നും താരം പറഞ്ഞു. താൻ ഒരു ആരാധകനായിരുന്നെങ്കിൽ ഇത്തരം പരാമർശങ്ങളിൽ ദേഷ്യപ്പെടുമായിരുന്നു. അത്ലറ്റികോയിലെത്തിയ കാലം മുതൽ ആരാധകർ നൽകുന്ന പിന്തുണ കണക്കിലെടുക്കുമ്പോൾ അവരുടെ അമർഷം മനസിലാക്കാൻ കഴിയുമെന്നും ആൽവറസ് കൂട്ടിച്ചേർത്തു.
cdadsadsas

