തട്ടിപ്പുകൾ പൂട്ടാൻ പുതിയ നിബന്ധനകൾ; പി.എസ്.സി ഉടച്ച വാർക്കാൻ നീക്കം, ഉദ്യോഗസ്ഥർക്ക് കുരുക്ക്


ഷീബ വിജയൻ

തിരുവനന്തപുരം: വിവാദങ്ങളുടെയും അഴിമതി ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ പി.എസ്.സി അംഗങ്ങളുടെ നിയമന പ്രക്രിയയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിടാൻ സംസ്ഥാന സർക്കാർ. അംഗങ്ങളായി നിയമിക്കപ്പെടുന്നവർക്ക് കൃത്യമായ വിദ്യാഭ്യാസ യോഗ്യത നിശ്ചയിക്കാനും നിലവിലെ അംഗബലം വെട്ടിക്കുറയ്ക്കാനും പൊതുഭരണ വകുപ്പ് ശുപാർശ ചെയ്തു.

നിലവിൽ പി.എസ്.സി അംഗങ്ങൾക്ക് വ്യക്തമായ വിദ്യാഭ്യാസ യോഗ്യത നിഷ്കർഷിക്കുന്നില്ല. സുപ്രീം കോടതി നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് ഈ നീക്കം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പി.എസ്.സിയിൽ അംഗങ്ങളുടെ എണ്ണം (21 പേർ) വളരെ കൂടുതലാണ്. ഇത് കുറയ്ക്കാനാണ് ആലോചന. ഇത് സംബന്ധിച്ച ഫയൽ ഉടൻ മുഖ്യമന്ത്രിക്ക് കൈമാറും. അതിനിടെ, പി.എസ്.സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെക്കൂടി ക്രൈംബ്രാഞ്ച് പ്രതിചേർത്തു. അഡീഷണൽ സെക്രട്ടറി ഹരി, മുൻ ഡെപ്യൂട്ടി സെക്രട്ടറി സതീഷ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തു. കേസിൽ ചില അംഗങ്ങളെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്.

article-image

dffddfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed