ശിശുക്കൾക്കുള്ള പാൽപ്പൊടി ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ; നെസ്‌ലെ ഇന്ത്യയ്ക്കും സൈഡസ് വെൽനസിനും എഫ്.എസ്.എസ്.എ.ഐ നോട്ടീസ്


ശാരിക

ന്യൂഡൽഹി: ശിശുക്കൾക്കുള്ള പാൽപ്പൊടി ഉൽപ്പന്നങ്ങളായ ലാക്ടോജൻ പ്രോ 1 പൗഡർ, നാൻ എക്സെല്ല പ്രോ സ്റ്റേജ് 1 എന്നിവയിലെ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളും ചട്ടലംഘനം നടത്തുന്ന പരസ്യ പ്രചാരണങ്ങളും ചൂണ്ടിക്കാട്ടി നെസ്‌ലെ ഇന്ത്യക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നോട്ടീസ് അയച്ചു. "5 HMOകൾ സാധാരണ പ്രതിരോധശേഷിയെ സഹായിക്കുന്നു" എന്ന നെസ്‌ലെയുടെ അവകാശവാദം പ്രത്യേക ശാരീരിക അവസ്ഥകളിൽ പ്രതിരോധശേഷി വർധിപ്പിക്കാൻ ഈ ഉൽപ്പന്നം അനുയോജ്യമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് എഫ്.എസ്.എസ്.എ.ഐ വ്യക്തമാക്കി.

പ്രത്യേകം അനുമതിയുള്ളവ ഒഴികെ, രോഗങ്ങൾ തടയുന്നതിനോ, ആശ്വാസം നൽകുന്നതിനോ, ചികിത്സിക്കുന്നതിനോ അല്ലെങ്കിൽ ശാരീരികാവസ്ഥകൾ മെച്ചപ്പെടുത്തുന്നതിനോ ഉള്ള അവകാശവാദങ്ങൾ ഉൽപ്പന്നങ്ങളിൽ ഉന്നയിക്കുന്നത് തടയുന്ന ചട്ടങ്ങളുടെ ലംഘനമാണിതെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. 'പാൽ പ്രോട്ടീന്റെ ഭാഗമായതും എളുപ്പത്തിൽ ദഹിക്കുന്നതുമായ വെ പ്രോട്ടീൻ ഇതിൽ അടങ്ങിയിരിക്കുന്നു' എന്ന അവകാശവാദത്തിലും ശാസ്ത്രീയ തെളിവുകൾ ഹാജരാക്കാൻ അതോറിറ്റി ആവശ്യപ്പെട്ടു.

നെസ്‌ലെക്ക് പുറമെ സൈഡസ് വെൽനസ് കമ്പനിക്കും അവരുടെ 'കോംപ്ലാൻ' ഉൽപ്പന്നത്തിന്റെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട് എഫ്.എസ്.എസ്.എ.ഐ നോട്ടീസ് നൽകിയിട്ടുണ്ട്. "വേഗത്തിൽ ഉയരം വെയ്ക്കും, ക്ലിനിക്കലായി തെളിയിക്കപ്പെട്ട 2 ഇരട്ടി വളർച്ച, ശ്രദ്ധയും ഓർമശക്തിയും പിന്തുണയ്ക്കുന്നു, പ്രതിരോധശേഷി + 34 പ്രധാന പോഷകങ്ങൾ എന്നീ അവകാശവാദങ്ങൾക്ക് ശാസ്ത്രീയ തെളിവുകൾ നൽകാൻ കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

കൂടാതെ ഇൻസ്റ്റഗ്രാം വഴി ശിശുക്കൾക്കുള്ള പാൽപ്പൊടി ഉൽപ്പന്നങ്ങൾ പ്രചരിപ്പിച്ചതിന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഇറാ ഫാത്തിമ, ആബട്ട് ഹെൽത്ത്‌കെയർ, നെസ്‌ലെ ഇന്ത്യ, ന്യൂട്രീഷ്യ ഇന്റർനാഷണൽ, മിഡ് ജോൺസൺ ന്യൂട്രീഷൻ ഇന്ത്യ എന്നിവർക്കും എഫ്.എസ്.എസ്.എ.ഐ നോട്ടീസ് അയച്ചിട്ടുണ്ട്. ഏറ്റവും മികച്ച 5 ഇൻഫന്റ് ഫോർമുല ഉൽപ്പന്നങ്ങളായി നാൻ-പ്രോ 1, ആപ്റ്റാമിൽ പ്രീമിയം 1, സിമിലാക് അഡ്വാൻസ് 1 , എൻഫാമിൽ എ+ സ്റ്റേജ് 1 , ഡെക്സോലാക് 1എന്നിവയെ പരിചയപ്പെടുത്തിക്കൊണ്ട് പങ്കുവെച്ച ഇൻസ്റ്റഗ്രാം റീലുകളിൻമേലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

article-image

dsfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed