ആയുർവേദ ആശുപത്രി ഫർണിച്ചർ തട്ടിപ്പ്; ഡവിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി കെ. മുരളീധരൻ


ശാരിക

തിരുവനന്തപുരം: സംസ്ഥാനത്തെ ആയുർവേദ ആശുപത്രികളിലേക്ക് ഫർണിച്ചറുകൾ വാങ്ങിയതിൽ നടന്ന വൻ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. നാഷണൽ ആയുഷ് മിഷൻ മുൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പി. ആർ. സജിക്കെതിരെയാണ് വിജിലൻസ് അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്. വിഷയം ധനകാര്യ വകുപ്പിന്റെ അന്വേഷണത്തിൽ ഒതുക്കണമെന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശുപാർശ പൂർണ്ണമായും തള്ളിക്കൊണ്ടാണ് മന്ത്രി ശക്തമായ ഈ നടപടി സ്വീകരിച്ചത്. അന്വേഷണത്തിനായുള്ള നടപടികൾ സ്വീകരിക്കുന്നതിന് ഫയൽ ആഭ്യന്തര വകുപ്പിലേക്ക് കൈമാറിയിട്ടുണ്ട്.

കണ്ണൂർ പിണറായിയിലെ ഗവ. ആയുർവേദ ആശുപത്രിയുടെ കെട്ടിട നിർമ്മാണം പൂർത്തിയാകുന്നതിന് മുൻപ് തന്നെ അവിടെ ആവശ്യമുണ്ട് എന്ന പേരിൽ 11.45 ലക്ഷം രൂപയുടെ ഫർണിച്ചറുകൾ വാങ്ങിയതാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. നാഷണൽ ആയുഷ് മിഷൻ മുൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർക്ക് ഇത്രയും തുകയ്ക്കുള്ള ഫർണിച്ചറുകൾ വാങ്ങാനുള്ള ഓർഡർ നൽകാൻ ഔദ്യോഗികമായി യാതൊരു അധികാരവുമില്ലെന്ന് വ്യക്തമായതോടെയാണ് സംഭവത്തിൽ ഉയർന്ന ക്രമക്കേട് പുറത്തുവന്നത്.

article-image

sdgsg

You might also like

  • Lulu Exchange
  • Straight Forward

Most Viewed