നിയമലംഘനം കണ്ടെത്തി; കുവൈത്തിൽ 66 സ്ഥാപനങ്ങൾ ഫയർ ഫോഴ്സ് അടച്ചുപൂട്ടി, 126 സ്ഥാപനങ്ങൾക്ക് നോട്ടീസ്
ശാരിക
കുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷാ, അഗ്നിശമന മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി കുവൈത്ത് ഫയർ ഫോഴ്സ് നടത്തിയ വ്യാപക പരിശോധനയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയ 66 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. കാപ്പിറ്റൽ, ഫർവാനിയ ഗവർണറേറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. നിയമലംഘനങ്ങൾ കണ്ടെത്തിയ 126 സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസുകളും മുന്നറിയിപ്പുകളും നൽകിയതായും അധികൃതർ അറിയിച്ചു.
സുരക്ഷാ നിബന്ധനകൾ പാലിക്കാത്ത കെട്ടിടങ്ങളെയും സ്ഥാപനങ്ങളെയും കണ്ടെത്തുകയും പൊതുജന സുരക്ഷ ഉറപ്പുവരുത്തുകയുമാണ് ഈ റെയ്ഡിലൂടെ ലക്ഷ്യമിട്ടതെന്ന് ഫയർ ഫോഴ്സ് വ്യക്തമാക്കി. സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള കർശനമായ പരിശോധനകൾ തുടരുമെന്നും നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ി്േി

