രാഹുൽ ഗാന്ധി തള്ളിയിട്ടെന്ന് മാധ്യമപ്രവർത്തകയുടെ പരാതി; ആരോപണം ബിജെപിയുടെ വ്യാജപ്രചാരണമാണെന്ന് കോൺഗ്രസ്


ശാരിക

ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ മാധ്യമപ്രവർത്തകയ്ക്ക് പരിക്കേറ്റ സംഭവത്തിൽ രാഹുൽ ഗാന്ധിക്കെതിരെ പരാതി. സുപ്രീംകോടതിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിനിടയിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി തന്നെ തള്ളിയിടുകയും കൈയിൽ പിടിച്ച് വലിക്കുകയും ചെയ്തതായി 'വൺ ഇന്ത്യ' വെബ്‌സൈറ്റിലെ മാധ്യമപ്രവർത്തക റിച്ച പരാശർ ആരോപിച്ചു. മൂന്ന് മാസം ഗർഭിണിയായ തനിക്ക് സംഭവത്തിൽ വയറിനും കാലിനും പരിക്കേറ്റതായും ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള റിച്ച മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ പ്രതികരണത്തിനായി മൈക്ക് നീട്ടിയപ്പോഴാണ് രാഹുൽ ഗാന്ധിയും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് തള്ളിയിട്ടതെന്നാണ് ആരോപണം.

അതേസമയം, ഈ ആരോപണം പൂർണമായും നിഷേധിച്ച് കോൺഗ്രസ് രംഗത്തെത്തി. സംഭവം ബിജെപിയുടെ വ്യാജ പ്രചാരണമാണെന്ന് അൽക്ക ലാംബ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ ഇത്തരമൊരു സംഭവം നടക്കുന്നതായി വ്യക്തമല്ലെന്നും, ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്തിലെ വൈരുധ്യങ്ങൾ ഇത് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. അതേസമയം ആശുപത്രിയിൽ ചികിത്സയിലുള്ള മാധ്യമപ്രവർത്തകയെ ബിജെപി നേതാക്കൾ സന്ദർശിച്ചു.

article-image

േ്ിേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed