കൊഴിഞ്ഞാമ്പാറയിലെ പിഞ്ചുകുഞ്ഞുങ്ങളുടെ കൊലപാതകത്തിൽ അമ്മയുടെ കുറ്റസമ്മതം


ഷീബ വിജയൻ

പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ രണ്ട് പിഞ്ചുമക്കളെ കൊലപ്പെടുത്തിയ കേസിൽ അമ്മ നിവേദ്യയുടെ കുറ്റസമ്മത മൊഴി പുറത്തുവന്നു. അഞ്ചു വയസ്സുകാരിയായ മകൾ ജനിഫർ ജൂലിയറ്റിനെയും മൂന്നു വയസ്സുകാരനായ മകൻ റോബിൻ ക്രിസ്റ്റിഫറെയും താൻ തന്നെയാണ് കുളിമുറിയിലെ സിമന്റ് ടാങ്കിൽ മുക്കിക്കൊന്നതെന്ന് അറസ്റ്റിലായ നിവേദ്യ പൊലീസിന് മൊഴി നൽകി.

മോഡലിങ് രംഗത്തേക്ക് പോകുന്നതിനും തുടർപഠനത്തിനും സ്വന്തമായി സ്വതന്ത്ര ജീവിതം നയിക്കുന്നതിനും കുട്ടികൾ തടസ്സമാണെന്ന് കണ്ടാണ് ഇരുവരെയും ഇല്ലാതാക്കിയതെന്ന് ചോദ്യം ചെയ്യലിൽ നിവേദ്യ സമ്മതിച്ചു. ചൊവ്വാഴ്ച രാവിലെ കുളിമുറിയിലെ സിമന്റ് ടാങ്കിനരികിൽ നിന്ന് കുട്ടികൾ കളിക്കുന്ന സമയത്താണ് നിവേദ്യ ക്രൂരകൃത്യം നടത്തിയത്.

ആദ്യം മൂത്ത മകളുടെ തല ബലമായി പിടിച്ച് ടാങ്കിലെ വെള്ളത്തിലേക്ക് താഴ്ത്തിപ്പിടിച്ച് മരണം ഉറപ്പാക്കി. തുടർന്ന് മൂന്നുവയസ്സുകാരനായ മകനെയും വെള്ളത്തിലേക്ക് തള്ളിയിട്ട് മുതുകിൽ ബലമായി പിടിച്ച് അമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുട്ടികളുടെ പിതൃസഹോദരി ബെൻസി നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്. അതേസമയം വീട്ടിലെ സിമന്റ് ടാങ്കിൽ മുക്കാൽ ഭാഗത്തോളം മാത്രമാണ് വെള്ളമുണ്ടായിരുന്നത് എന്നതിനാലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ബലപ്രയോഗത്തിന്റെ പാടുകൾ ഇല്ലാത്തതിനാലും കൊലപാതകത്തിൽ മറ്റാരുടെയെങ്കിലും സഹായമോ പ്രേരണയോ ഉണ്ടോയെന്ന് പൊലീസ് ശാസ്ത്രീയമായി പരിശോധിക്കുന്നുണ്ട്.

article-image

dsdsdfdsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed