കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ വിവിധ എപ്പിസ്‌കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ (കെ.സി.ഇ.സി) നേതൃത്വത്തിൽ രക്തദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. കെ.സി.ഇ.സിക്ക് കീഴിലുള്ള വിവിധ ദേവാലയങ്ങളിലെ അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.

article-image

കെ.സി.ഇ.സി പ്രസിഡന്റ് വെരി. റവ. സ്ലീബാ പോൾ കോർ എപ്പിസ്‌കോപ്പാ, ജനറൽ സെക്രട്ടറി റിച്ചി കളത്തൂരേത്ത്, ട്രഷറർ ഏബ്രഹാം തോമസ് എന്നിവരും മറ്റ് ഭാരവാഹികളും ക്യാമ്പിന് നേതൃത്വം നൽകി. റവ. അനീഷ് സാമുവേൽ ജോൺ കൺവീനറായും സുനിൽ കുമാർ ഡി. കെ. കോർഡിനേറ്ററായും പ്രവർത്തിച്ചു.

article-image

fdsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed