മുഹറഖ് മലയാളി സമാജം 'അഹ്‌ലൻ പൊന്നോണം സീസൺ 7' വർണ്ണാഭമായി ആഘോഷിച്ചു


പ്രദീപ് പുറവങ്കര

മനാമ: മുഹറഖ് മലയാളി സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ 'അഹ്‌ലൻ പൊന്നോണം സീസൺ 7' സല്ലാഖ് ബീച്ച് റിസോർട്ടിൽ വെച്ച് വർണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയോടൊപ്പം വൈവിധ്യമാർന്ന കലാ-സാംസ്‌കാരിക പരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

ചടങ്ങിൽ 'സഹൃദയ പയ്യന്നൂർ' സംഘടിപ്പിച്ച നാടൻപാട്ട് പരിപാടി ആഘോഷങ്ങൾക്ക് ആവേശം പകർന്നു. എം.എം.എസ് വനിതാ വേദി, സർഗ്ഗ വേദി, കലാ വേദി എന്നിവയുടെ നേതൃത്വത്തിൽ നിരവധിയാളുകൾ വിവിധ കലാപരിപാടികൾ വേദിയിൽ അവതരിപ്പിച്ചു.

സമാജം പ്രസിഡന്റ് അനസ് റഹീം, സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ശിവശങ്കർ, ഭാരവാഹികളായ അബ്ദുൽ മൻഷിർ, അരുൺ ദേവ്, പ്രമോദ് കുമാർ, ബാഹിറ അനസ്, ഗോകുൽ കൃഷ്ണൻ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. എന്റർടൈൻമെന്റ് സെക്രട്ടറി ഫിറോസ് വെളിയങ്കോട് കലാപരിപാടികളുടെ ഏകോപനം നിർവ്വഹിച്ചു.

article-image

sdsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed