ഇടുക്കിയിൽ മാധ്യമപ്രവർത്തകർക്ക് നേരെ ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി. സതീശൻ; ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി
ഷീബ വിജയൻ
ഇടുക്കി: വിദേശയാത്രയുടെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലും സി.എം.ആർ.എൽ മുൻ എം.ഡി ശശിധരൻ കർത്തയുടെ ഡയറിയിൽ പേര് പരാമർശിക്കപ്പെട്ട സംഭവത്തിലും പ്രകോപിതനായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇടുക്കിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് അതിരൂക്ഷമായാണ് അദ്ദേഹം പ്രതികരിച്ചത്.
ഭൂവിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇടുക്കിയിലെത്തിയതായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചതോടെ "മാറി നിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല" എന്ന് ആവർത്തിച്ച് പറഞ്ഞ് അദ്ദേഹം ക്ഷുഭിതനായി. തുടർന്ന് സമീപത്തുണ്ടായിരുന്ന പൊലീസുകാരോട് മാധ്യമപ്രവർത്തകരെ അവിടെനിന്ന് മാറ്റാനും അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.
വിവാദ വിഷയങ്ങളിൽ തുടർച്ചയായി ചോദ്യങ്ങൾ ഉയർന്നുവെങ്കിലും വ്യക്തമായ മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല. തനിക്ക് വിമാനം ചാർട്ട് ചെയ്ത് നൽകിയത് മലയാളി വ്യവസായിയാണെന്നും എന്നാൽ അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തില്ലെന്നും വി.ഡി. സതീശൻ മുൻപ് പ്രസ്താവിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ സംഭവവികാസങ്ങൾ.
sddsf

