യുഎഇയിലേക്ക് അന്താരാഷ്ട്ര വിമാനങ്ങൾ വീണ്ടും പറന്നിറങ്ങുന്നു


പ്രദീപ് പുറവങ്കര

ദുബായ്: മേഖലയിലെ സുരക്ഷാ ആശങ്കകളെ തുടർന്ന് നിർത്തിവെച്ചിരുന്ന യുഎഇയിലേക്കുള്ള വിമാന സർവീസുകൾ പ്രമുഖ അന്താരാഷ്ട്ര എയർലൈനുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നു. അമേരിക്ക, കാനഡ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളുടെ യാത്രാ മുന്നറിയിപ്പുകൾ നിലനിൽക്കുന്നുണ്ടെങ്കിലും സർവീസ് സമയക്രമങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടാണ് വിമാനക്കമ്പനികൾ തിരിച്ചെത്തുന്നത്.

ബജറ്റ് എയർലൈനായ വിസ് എയർ ഒക്ടോബർ 25 മുതൽ ദുബായിലേക്കും ഒക്ടോബർ 27 മുതൽ അബുദാബിയിലേക്കും സർവീസുകൾ പുനഃരാരംഭിക്കും. ബ്രിട്ടീഷ് എയർവേസ് നവംബർ നാലുമുതൽ ദുബായിലേക്ക് പ്രതിദിന സർവീസ് ആരംഭിക്കുന്നതിനായി ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ടർക്കിഷ് എയർലൈൻസ് ഇതിനകം തന്നെ ദുബായ്, അബുദാബി സർവീസുകൾ പുനഃസ്ഥാപിച്ചു.

അതേസമയം, ലുഫ്ത്താൻസ, കെഎൽഎം, സിംഗപ്പൂർ എയർലൈൻസ്, എയർ ഫ്രാൻസ് തുടങ്ങിയ കമ്പനികൾ ഒക്ടോബർ അവസാനത്തോടെ സർവീസുകൾ പുനഃരാരംഭിക്കാൻ ഒരുങ്ങുകയാണ്. എന്നാൽ എയർ കാനഡ, വെർജിൻ അറ്റ്ലാന്റിക് തുടങ്ങിയ ചില എയർലൈനുകൾ സർവീസുകൾ പുനഃരാരംഭിക്കുന്നത് കൂടുതൽ സമയത്തേക്ക് നീട്ടിയിട്ടുണ്ട്.

അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ തിരിച്ചുവരവ് ഭാഗികമായി പുരോഗമിക്കുമ്പോഴും യുഎഇ ആസ്ഥാനമായുള്ള എമിറേറ്റ്‌സ്, ഫ്ലൈദുബായ് എന്നീ വിമാനക്കമ്പനികൾ സർവീസുകൾ വേഗത്തിൽ പുനഃസ്ഥാപിച്ചു വരുന്നു. നിലവിൽ ദുബായ് വിമാനത്താവളത്തിലെ സർവീസ് ശേഷി 84 ശതമാനവും യാത്രക്കാരുടെ എണ്ണം 78 ശതമാനവും വീണ്ടെടുത്തിട്ടുണ്ട്. വരും മാസങ്ങളിൽ കൂടുതൽ വിമാനങ്ങൾ എത്തുന്നതോടെ വ്യോമയാന മേഖല പൂർവ്വസ്ഥിതിയിലാകുമെന്നാണ് ദുബായ് എയർപോർട്ട്സ് അധികൃതരുടെ പ്രതീക്ഷ.

article-image

adsadsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed