അർജുൻ ആയങ്കിക്ക് ജാമ്യം: കാപ്പ നിലനിൽക്കുന്നതിനാൽ ജയിലിൽ തുടരും
ശാരിക
കണ്ണൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാനേതാവ് അർജുൻ ആയങ്കിക്ക് കണ്ണൂർ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിച്ചു. എന്നാൽ, കാപ്പ ചുമത്തിയതിനാൽ ഇയാൾ ജയിലിൽ തന്നെ തുടരും. അർജുൻ ആയങ്കിയെ കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തലശ്ശേരി സബ് ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാനുള്ള അപേക്ഷ ഇന്ന് കോടതിയിൽ നൽകുകയും ഇന്ന് തന്നെ കാപ്പ നോട്ടീസ് കൈമാറുകയും ചെയ്യും.
കഴിഞ്ഞ ദിവസമാണ് അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നൽകിയ ശിപാർശ കളക്ടർ അംഗീകരിച്ചത്. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയാണെന്നും വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കരുതല തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവിട്ടത്.
xdfgfxg

