"ഞങ്ങോ.... നിങ്ങോ....": സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ ക്യാരിക്കേച്ചർ നാടകം ഓഗസ്റ്റ് 4-ന് അരങ്ങിലേക്ക്


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'അകം' നാടകക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് ക്യാമ്പ് അംഗങ്ങൾ അവതരിപ്പിക്കുന്ന "ഞങ്ങോ... നിങ്ങോ..." എന്ന ക്യാരിക്കേച്ചർ നാടകം 2026 ഓഗസ്റ്റ് 4-ന് ചൊവ്വാഴ്ച അരങ്ങേറുന്നു. വൈകീട്ട് 8.30-ന് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് നാടകം പ്രദർശിപ്പിക്കുന്നത്.

നാടകപ്രവർത്തകർക്കായി സംഘടിപ്പിച്ച ഏകദേശം ഒരു മാസത്തോളം നീണ്ടുനിന്ന പരിശീലന ക്യാമ്പിൽ ശബ്‌ദം, ഭാവം, താളം, ശരീരചലനം, ഏകാഗ്രത, ഭാവന, നിരീക്ഷണം, കൂട്ടായ്മ എന്നിവയിലൂന്നിയുള്ള പ്രായോഗിക പരിശീലനമാണ് പങ്കെടുത്തവർക്ക് നൽകിയത്. പ്രശസ്ത പരിശീലകനും തിയറ്റർ ആക്ടിവിസ്റ്റുമായ ഉദയൻ കുണ്ടംകുഴിയാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.

കാണികൾക്കിടയിൽ പ്രത്യേകമായി സജ്ജീകരിക്കുന്ന വേദിയിൽ അവതരിപ്പിക്കുന്ന ഈ 'തിയറ്റർ സ്കെച്ച്', നർമ്മവും ആക്ഷേപഹാസ്യവും സമന്വയിപ്പിച്ച വേറിട്ടൊരു നാടകാനുഭവമായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുക. ഈ കലാസൃഷ്ടി ആസ്വദിക്കുന്നതിനും പുതിയ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ബഹ്‌റൈനിലെ മുഴുവൻ നാടകാസ്വാദകരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി സമാജം ഭാരവാഹികൾ അറിയിച്ചു.

പ്രവേശനവും കൂടുതൽ വിവരങ്ങളും അറിയാൻ ബി.കെ.എസ് സ്‌കൂൾ ഓഫ് ഡ്രാമ കൺവീനർ ബോണി ജോസ് (39954014), 'അകം' ക്യാമ്പ് കോർഡിനേറ്റർ മനോജ് ഉത്തമൻ (36808098) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.‌

article-image

dfsdsxdsds

article-image

dsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed