കൂറ്റൻ ബാറ്ററിയുമായി റിയൽമിയുടെ ബജറ്റ് ഫോൺ സി100എക്‌സ് വിപണിയിൽ


ഷീബ വിജയൻ

ബജറ്റ് സ്മാർട്ട് ഫോൺ നിരയായ സി-സീരീസിലേക്ക് പുതിയ മോഡലായ റിയൽമി C100x അവതരിപ്പിച്ചു. 8,000 എംഎഎച്ചിന്റെ കൂറ്റൻ ബാറ്ററിയും മിലിട്ടറി ഗ്രേഡ് കരുത്തുമാണ് ഈ 4G ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. 4ജിബി റാം + 64ജിബി സ്റ്റോറേജ് ഉള്ള സിംഗിൾ വേരിയന്റിലെത്തുന്ന ഫോണിന് 14,499 രൂപയാണ് വില. 45വാട്ട് ഫാസ്റ്റ് ചാർജിംഗും 6വാട്ട് റിവേഴ്സ് ചാർജിംഗും ഇതിലുണ്ട്. 6.8 ഇഞ്ച് HD+ എൽസിഡി ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 900 നിറ്റ്സ് ബ്രൈറ്റ്നസ് എന്നിവ ഫോണിന്റെ സവിശേഷതകളാണ്. യൂണിസോക് T7250 ഒക്ടാ-കോർ ചിപ്സെറ്റിൽ പ്രവർത്തിക്കുന്ന ഫോണിൽ 50 മെഗാപിക്സൽ എഐ ബാക്ക് ക്യാമറയും നൽകിയിരിക്കുന്നു. പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കാൻ IP64 റേറ്റിംഗും ഫോണിനുണ്ട്.

article-image

qsddfsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed