ലോകകപ്പിനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു; ലയണൽ മെസി തന്നെ നായകൻ


ഷീബ വിജയൻ

വരാനിരിക്കുന്ന ഫിഫ ലോകകപ്പിനുള്ള 26 അംഗ അർജന്റീന സ്ക്വാഡ് പരിശീലകൻ ലയണൽ സ്കലോണി പ്രഖ്യാപിച്ചു. ഇതിഹാസ താരം ലയണൽ മെസി തന്റെ ആറാം ലോകകപ്പിനായി പടയൊരുക്കുമ്പോൾ 2022-ൽ കിരീടം നേടിയ ടീമിലെ ഭൂരിഭാഗം പ്രമുഖ താരങ്ങളും ഇക്കുറിയും സ്ഥാനം നിലനിർത്തിയിട്ടുണ്ട്. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന തുടർച്ചയായ രണ്ടാം ലോകകിരീടമാണ് ലക്ഷ്യമിടുന്നത്. മുൻ ചാമ്പ്യൻഷിപ്പിലെ മികച്ച ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനെസും ടീമിന്റെ കരുത്തായി ഒപ്പമുണ്ട്. ജൂലിയൻ അൽവാരസ്, ലൗട്ടാറോ മാർട്ടിനസ് എന്നിവർക്കൊപ്പം യുവതാരങ്ങളായ തിയാഗോ അൽമാഡ, നികോ പാസ് എന്നിവരും മുന്നേറ്റനിരയിലുണ്ട്. ജൂൺ 11 മുതൽ യു.എസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. ഗ്രൂപ്പ് ജെ-യിലാണ് അർജന്റീന ഉൾപ്പെട്ടിരിക്കുന്നത്. അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ജൂൺ 16-ന് അൾജീരിയക്കെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം.

article-image

ൗൈാൈൗാൈൗാൈ

You might also like

  • Lulu Exchange
  • Straight Forward

Most Viewed