സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസ് മേഖല തകരുമെന്ന് ഉടമകൾ; യുഡിഎഫ് ഗ്യാരന്റിക്കെതിരെ പ്രതിഷേധം


ശാരിക l കേരളം

പാലക്കാട്: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്ന യുഡിഎഫിന്റെ ഇന്ദിരാ ഗ്യാരന്റി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ രംഗത്തെത്തി. ഈ പദ്ധതി നടപ്പിലാക്കിയാൽ സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം തകരുമെന്നും ബസ് ഉടമകളും ജീവനക്കാരും വഴിയാധാരമാകുമെന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു. സമാനമായ രീതിയിൽ സൗജന്യ യാത്ര നടപ്പാക്കിയ കർണാടകയിൽ സ്വകാര്യ ബസ് ഉടമകൾ പലരും ആത്മഹത്യയുടെ വക്കിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 30-ഉം 40-ഉം ലക്ഷം രൂപ മുടക്കി വാങ്ങിയ ബസുകൾ പലരും 10-15 ലക്ഷം രൂപയ്ക്ക് വിറ്റൊഴിവാക്കുകയാണെന്നും ഇത്രയും വലിയ തുക മുതൽമുടക്കിയ തങ്ങളുടെ ബസുകൾ എന്തുചെയ്യുമെന്ന് സർക്കാർ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാർ അനുകൂലമായ തീരുമാനമെടുക്കണമെന്നും ബസ് ഉടമകളുമായി ചർച്ച നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെഎസ്ആർടിസിയുടെ കണക്കുപ്രകാരം 19 ലക്ഷം സ്ത്രീകൾ അവരുടെ ബസുകളിൽ യാത്ര ചെയ്യുന്നുണ്ടെങ്കിൽ, അതിന്റെ മൂന്നിരട്ടി പേർ സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. കെഎസ്ആർടിസി 3,500 ബസുകൾ ഓടിക്കുമ്പോൾ സ്വകാര്യ മേഖലയിൽ ഒൻപതിനായിരത്തോളം ബസുകൾ സർവീസ് നടത്തുന്നുണ്ട്. കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ് ബസുകളിൽ സീറ്റിംഗ് യാത്രക്കാർ മാത്രമേയുള്ളൂ എങ്കിൽ സ്വകാര്യ ബസുകൾ രാവിലെയും വൈകുന്നേരവും നിറയെ യാത്രക്കാരുമായാണ് ഓടുന്നത്. ഒരു ദിവസം എത്തുന്ന ഒരു ലക്ഷത്തിലധികം യാത്രക്കാരിൽ 70,000 പേരും സ്ത്രീകളാണ്; ബാക്കിയുള്ളവർ ഒരു രൂപ നിരക്കിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളും. സ്ത്രീകൾക്ക് സൗജന്യം നൽകിയാൽ അവർ കെഎസ്ആർടിസിയിലേക്ക് മാറും. ഭാര്യയും ഭർത്താവും കൂടി യാത്ര ചെയ്യുമ്പോൾ ഭാര്യയ്ക്കായി ഭർത്താവും കെഎസ്ആർടിസിയെ ആശ്രയിക്കുന്നതോടെ സ്വകാര്യ ബസുകളിലെ പുരുഷ യാത്രക്കാരും ഇല്ലാതാകും. ഒരു രൂപ നൽകുന്ന വിദ്യാർത്ഥികളെ മാത്രം വെച്ച് ഈ വ്യവസായം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും ഇത് വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവില വർദ്ധനവ് കൂടി ഉണ്ടായാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും.

തിരഞ്ഞെടുപ്പ് വിജയത്തിനായി രാഷ്ട്രീയ പാർട്ടികൾ ഇത്തരം വാഗ്ദാനങ്ങൾ നൽകുമ്പോൾ അത് നിലവിലുള്ള വ്യവസായത്തെ എങ്ങനെ ബാധിക്കുമെന്ന് ചർച്ച ചെയ്യുന്നില്ല. ഏകപക്ഷീയമായി സൗജന്യങ്ങൾ നടപ്പിലാക്കുന്നത് പൊതുഗതാഗത സംവിധാനത്തെയും ലക്ഷക്കണക്കിന് തൊഴിലാളികളെയും ബാധിക്കും. 15 വർഷത്തിലേറെ പഴക്കമുള്ള ബസുകളുമായി കെഎസ്ആർടിസി ഓടുമ്പോൾ, സ്വകാര്യ മേഖലയിൽ നഷ്ടം സഹിച്ചും പുതിയ ബസുകളാണ് സർവീസ് നടത്തുന്നത്. അതിനാൽ സ്വകാര്യ ബസ് മേഖലയ്ക്കായി പുതിയ പാക്കേജ് പ്രഖ്യാപിക്കണമെന്നും ഗതാഗത മേഖലയിലെ പ്രശ്നങ്ങൾ പ്രതിപക്ഷ നേതാവിനെ അറിയിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ വ്യക്തമാക്കി.

article-image

ിു്ു്

You might also like

  • Lulu Exchange
  • Straight Forward

Most Viewed