സെവൻ ആർട്സ് കൾച്ചറൽ ഫോറം മെയ് ദിനാഘോഷം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറം അദ്ലിയയിലെ ഓറ ആർട്സിൽ വെച്ച് മെയ് ദിനാഘോഷം സംഘടിപ്പിച്ചു. തൊഴിലാളി സൗഹൃദ നടപടികളിലൂടെ ബഹ്‌റൈൻ ലോകത്തിന് മാതൃകയാകുകയാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐ.സി.ആർ.എഫ് മുൻ ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ മെയ് ദിന സന്ദേശം നൽകി. ആഗോളതലത്തിൽ തൊഴിലാളികൾ നേരിടുന്ന ചൂഷണങ്ങൾ കുറഞ്ഞു വരികയാണെന്നും, പ്രവാസികൾക്ക് നിർഭയമായി ജോലി ചെയ്യാൻ ഭരണാധികാരികളും ജനതയും നൽകുന്ന പിന്തുണ വലുതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ജനറൽ സെക്രട്ടറി ബൈജു മലപ്പുറം സ്വാഗതവും ട്രഷറർ തോമസ് ഫിലിപ്പ് നന്ദിയും പറഞ്ഞു. ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ ബിജു ജോർജ്, നൂറനാട് ഗ്രാമപഞ്ചായത്ത് മെമ്പർ മോഹനൻ നൂറനാട്, സെവൻ ആർട്സ് ചെയർമാൻ മനോജ് മയ്യന്നൂർ, കൃഷ്ണകുമാർ (എസ്.എൻ.സി.എസ്), യു.കെ. അനിൽ (എൻ.എസ്.എസ്), എബ്രഹാം ജോൺ, ജ്യോതിഷ് പണിക്കർ, അജിത് കുമാർ കണ്ണൂർ, അബ്ദുൽ മൻഷീർ, അനസ് റഹീം, ദീപക് തണൽ തുടങ്ങിയവരും വിവിധ സാമൂഹിക-സാംസ്കാരിക സംഘടന പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ലേഡീസ് വിംഗ് ഭാരവാഹികളായ മുബീന മൻഷീർ, മുഫീദ മുനീർ, ഇന്ദു രാജേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

article-image

sfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed