ഷരീഫ് വില്ല്യാപ്പള്ളിക്ക് യാത്രയയപ്പ്; 40 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക്


പ്രദീപ് പുറവങ്കര

മനാമ: നാല് പതിറ്റാണ്ടുകാലത്തെ ദീർഘമായ പ്രവാസജീവിതം മതിയാക്കി മടങ്ങുന്ന പ്രമുഖ സാമൂഹിക പ്രവർത്തകനും വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ ഷരീഫ് വില്ല്യാപ്പള്ളിക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി. കെഎംസിസി മുൻ സംസ്ഥാന സെക്രട്ടറി കൂടിയായ അദ്ദേഹത്തിന് മനാമ കെഎംസിസി ഹാളിൽ വെച്ചാണ് വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് (വിഎംജെ) ബഹ്റൈൻ ചാപ്റ്റർ യാത്രയയപ്പ് സംഗമം ഒരുക്കിയത്.

എ.പി. ഫൈസലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബഹ്റൈൻ കെഎംസിസി സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി അഷ്‌റഫ്‌ കാട്ടിൽ പീടിക ഉദ്ഘാടനം ചെയ്തു. സാമൂഹിക-ജീവകാരുണ്യ മേഖലകളിൽ ഷരീഫ് വില്ല്യാപ്പള്ളി നൽകിയ മാതൃകാപരമായ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. വിഎംജെ മുഖ്യ രക്ഷാധികാരി എം.എം.എസ്. ഇബ്രാഹിം ഷരീഫ് വില്ല്യാപ്പള്ളിക്ക് ഉപഹാരം സമർപ്പിച്ചു.

കെഎംസിസി സംസ്ഥാന ഭാരവാഹികളായ ഷാഫി പറക്കട്ട, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടീതായ, കോഴിക്കോട് ജില്ലാ ഭാരവാഹികളായ ഷാഫി വേളം, അഷറഫ് തൊടന്നൂർ, എൻ.കെ. മൂസഹാജി, ഹാഷിം ഹാജി തുടങ്ങിയവർ ആശംസകൾ നേർന്നു. മജീദ് കിങ് കറക്ക്, നിസാർ തയ്യുള്ളതിൽ, അഷ്‌റഫ്‌ തയ്യിൽ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

സന്ദർശനാർത്ഥം ബഹ്റൈനിലെത്തിയ പി.പി. ഇബ്രാഹിം ഹാജിയെ ചടങ്ങിൽ ആദരിച്ചു. വിഎംജെ ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ് സ്വാഗതവും സഹീർ പറമ്പത്ത് നന്ദിയും പറഞ്ഞു. അനസ് ഏലത്ത്, അഫ്സൽ വട്ടക്കണ്ടി ഉൾപ്പെടെയുള്ളവർ പരിപാടികൾക്ക് നേതൃത്വം നൽകി.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed