എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 60 കിലോ കഞ്ചാവ് പിടികൂടി
ഷീബ വിജയൻ I കേരളം
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗുകളിൽ നിന്ന് 60 കിലോ കഞ്ചാവ് പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 30 ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവാണിതെന്ന് അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ റെയിൽവേ സുരക്ഷാ സേനയും പോലീസും നടത്തിയ സംയുക്ത പരിശോധനയ്ക്കിടെയാണ് ഇവ കണ്ടെത്തിയത്.
നാലാം നമ്പർ പ്ലാറ്റ്‌ഫോമിന്റെ ഒരു വശത്ത് സംശയാസ്പദമായ രീതിയിൽ ഏഴു ബാഗുകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഉള്ളിൽ കഞ്ചാവാണെന്ന് സ്ഥിരീകരിച്ചത്. പിടിച്ചെടുത്ത കഞ്ചാവ് സീൽ ചെയ്ത ശേഷം തുടർനടപടികൾക്കായി എക്സൈസിന് കൈമാറി. ബാഗുകളുടെ ഉടമകളെ കണ്ടെത്തുന്നതിനായി സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
aa



