നിതിൻ രാജിന്റെ മരണം: നീതി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ദളിത് സംഘടനകളുടെ ഹർത്താൽ തുടരുന്നു


ഷീബ വിജയൻ I കേരളം

കണ്ണൂരിലെ സ്വകാര്യ ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഉചിതമായ അന്വേഷണം ആവശ്യപ്പെട്ടും, കുറ്റക്കാരായ അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത സംസ്ഥാനതല ഹർത്താൽ പലയിടങ്ങളിലും ജനജീവിതത്തെ ബാധിച്ചു. ഇന്ന് രാവിലെ ആറിന് ആരംഭിച്ച ഹർത്താൽ വൈകിട്ട് ആറുവരെയാണ് തുടരുന്നത്.

നിർബന്ധപൂർവ്വം വാഹനങ്ങൾ തടയില്ലെന്ന് സമരസമിതി അറിയിച്ചിരുന്നെങ്കിലും, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ തുടങ്ങി പ്രധാന കേന്ദ്രങ്ങളിൽ കെ.എസ്.ആർ.ടി.സി ബസ്സുകൾ തടയാൻ ശ്രമമുണ്ടായി. തിരുവനന്തപുരം തമ്പാനൂരിലും കണിയാപുരത്തും സമരക്കാർ വാഹനങ്ങൾ തടഞ്ഞതിനെത്തുടർന്ന് പോലീസ് ഇടപെട്ടു. അടൂരിൽ ഗതാഗതം തടസ്സപ്പെടുത്തിയ പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു. സ്വകാര്യ ബസ്സുകൾ പലയിടങ്ങളിലും സർവീസ് നടത്തുന്നില്ലെങ്കിലും അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജ് ഏപ്രിൽ 10-നാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ ജാതി അധിക്ഷേപവും പീഡനവുമാണ് നിതിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. രണ്ട് അധ്യാപകർക്കെതിരെ നിലവിൽ കേസെടുത്തിട്ടുണ്ടെങ്കിലും അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നാരോപിച്ചാണ് 52-ഓളം സംഘടനകൾ ചേർന്ന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

article-image

qsdda

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed