തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം; ആവേശപ്പൂരത്തിലേക്ക് ഇനി ആറുനാൾ
ഷീബ വിജയൻ
തൃശൂർ: ലോകപ്രശസ്തമായ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. രാവിലെ 11-ന് തിരുവമ്പാടി ക്ഷേത്രത്തിലും തുടര്‍ന്ന് പാറമേക്കാവിലും കൊടിയേറ്റം നടക്കും. എട്ട് ഘടകക്ഷേത്രങ്ങളിലും ഇന്ന് പൂരം കൊടിയേറും. 24-ന് രാത്രി സാംപിൾ വെടിക്കെട്ടും പൂരച്ചമയ പ്രദർശനവും നടക്കും. 25-ന് നെയ്തലക്കാവിലമ്മ തെക്കേഗോപുര നട തുറക്കുന്നതോടെ പൂരത്തിന് വിളംബരമാകും. ഏപ്രിൽ 26-നാണ് തൃശൂർ പൂരം. തൃക്കടവൂർ ശിവരാജു പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റും. 27-ന് ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരത്തിന് സമാപനമാകും.
dfsdsfdsdss



