സിംസ് ബഹ്‌റൈൻ ‘രജതാരവം’: മുൻകാല പ്രവർത്തകരുടെ കുടുംബസംഗമം തൃശൂരിൽ നടന്നു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
തൃശൂർ: സിറോ മലബാർ സൊസൈറ്റി (സിംസ്) ബഹ്‌റൈന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘രജതാരവം’ പ്രോഗ്രാമിന്റെ കേരളത്തിലെ തുടർച്ച തൃശൂരിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. ഫെബ്രുവരി 14-ന് ബഹ്‌റൈനിൽ വമ്പിച്ച വിജയമായിരുന്ന പരിപാടിയുടെ ഭാഗമായാണ് നാട്ടിലേക്ക് മടങ്ങിയ മുൻകാല പ്രവർത്തകരെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി സംഗമം സംഘടിപ്പിച്ചത്.
സിംസ് പ്രസിഡന്റ് പി.ടി. ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, കഴിഞ്ഞ വർഷങ്ങളിൽ ബഹ്‌റൈനിൽ നിന്ന് നാട്ടിലേക്ക് തിരിച്ചുപോയ സിംസ് ഭരണസമിതി അംഗങ്ങളെ ആദരിച്ചു. സിംസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ കേരളത്തിൽ മുൻ അംഗങ്ങളുടെ കുടുംബ സംഗമം സംഘടിപ്പിക്കുന്നത്.
സിംസ് മുൻ പ്രസിഡന്റുമാരായ പി.പി. ചാക്കുണ്ണി, റാഫി സി. ആന്റണി, ബെന്നി വർഗീസ് എന്നിവർക്കൊപ്പം മുൻകാല പ്രവർത്തകരും ഭരണസമിതി അംഗങ്ങളുമായിരുന്ന വർഗീസ് ടി.ഐ, ജോഷി കാക്കശ്ശേരി, ബാബു എം.എസ്, ജോബ് സി. ആന്റണി, ബെർലിൻ മൈക്കിൾ, ജോയ് മടത്തുംപടി, മത്തായി ചക്കുങ്കൽ, അമൽ ജോ ആന്റണി, ലോഫി ചൊവ്വല്ലൂർ, ജെയിൻ ബെന്നി, ജോയ്സൺ കെ.ഡി തുടങ്ങിയവർ പങ്കെടുത്തു.
ബഹ്‌റൈനിൽ നിന്നും സിംസ് ജനറൽ സെക്രട്ടറി നെൽസൺ വർഗീസ്, വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ്, ട്രഷറർ ജേക്കബ് വാഴപ്പിള്ളി, ബോർഡ് അംഗങ്ങളായ ഷാജി സെബാസ്റ്റ്യൻ, ജെയ്സൺ മഞ്ഞളി, സോബിൻ സി. ജോസ്, ജോബി ജോസഫ്, സിബു ജോർജ്, സിൽവർ ജൂബിലി ജനറൽ കൺവീനർ പോൾ ഉരുവത്ത് തുടങ്ങിയവർ വീഡിയോ കോൺഫറൻസിംഗിലൂടെ ആശംസകൾ അറിയിച്ചു. സിംസ് മുൻ ലേഡീസ് വിംഗ് പ്രസിഡന്റ് ജെയിൻ ബെന്നിയുടെ പ്രവർത്തനങ്ങളെ യോഗം പ്രത്യേകം പ്രശംസിച്ചു.
dsfsf




