ഇന്ത്യൻ ക്ലബ് അഞ്ചാമത് ബാഡ്മിന്റൺ ടൂർണമെന്റ്: വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈൻ ഇന്ത്യൻ ക്ലബ് അംഗങ്ങൾക്കായി സംഘടിപ്പിച്ച അഞ്ചാമത് ബാഡ്മിന്റൺ ടൂർണമെന്റ് ആവേശകരമായി സമാപിച്ചു. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച വിജയികൾക്കും റണ്ണേഴ്സ് അപ്പിനുമുള്ള ട്രോഫികൾ ക്ലബ് പരിസരത്ത് നടന്ന ചടങ്ങിൽ വിതരണം ചെയ്തു.
ചടങ്ങിൽ ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് അധ്യക്ഷത വഹിച്ചു. തിരക്കേറിയ പ്രവാസ ജീവിതത്തിനിടയിലും ഇത്തരം കായിക മത്സരങ്ങൾ അംഗങ്ങളുടെ മാനസികവും ശാരീരികവുമായ ഉന്മേഷം നിലനിർത്താൻ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിസന്ധികൾക്കിടയിലും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ട് കൊണ്ടുപോകുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ബാഡ്മിന്റൺ സെക്രട്ടറി ബിനു പാപ്പച്ചൻ നന്ദി രേഖപ്പെടുത്തി. ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും മുതിർന്ന അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ ആവേശകരമായ പോരാട്ടമാണ് നടന്നത്. പ്രീമിയർ ഡബിൾസിൽ ജിഷാം മുഹമ്മദ് - പോൾസൺ സഖ്യം ചാമ്പ്യന്മാരായപ്പോൾ, അരുൺ ജോസ് - മാത്യു ചെറിയാൻ സഖ്യം രണ്ടാം സ്ഥാനം നേടി. ലെവൽ 1 ഡബിൾസിൽ അനൂപ് എൻ. കുട്ടി - അമീർ മുഹമ്മദ് സഖ്യം ഒന്നാം സ്ഥാനവും, മോഹൻ ഗൗഡ - രാജൻ കെ.പി സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ലെവൽ 2 ഡബിൾസിൽ ആകാശ് ശക്തിവേൽ - അൻവിൻ പീറ്റർ സഖ്യം കിരീടം ചൂടിയപ്പോൾ മനോജ് ആർ. ജയൻ - ജേക്കബ് തോമസ് സഖ്യത്തിനാണ് രണ്ടാം സ്ഥാനം ലഭിച്ചത്. ലെവൽ 3 ഡബിൾസിൽ ജോയ് വിൻസ്റ്റൺ - ഗോഡ്വിൻ ആന്റണി സഖ്യം വിജയികളാവുകയും അജി സോമൻ - ജോസഫ് തമ്പി സഖ്യം റണ്ണേഴ്സ് അപ്പാവുകയും ചെയ്തു. ലെവൽ 4 ഡബിൾസിൽ താഹ മുഹമ്മദ് - മനീഷ് പ്രസാദ് സഖ്യം ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ജോർജ് കെ. ജോർജ് - ജെറാൾഡ് ഗ്രേസ് ഹാരിസ് സഖ്യം രണ്ടാം സ്ഥാനം നേടി.
dfg




