കുറഞ്ഞ നിരക്കിൽ നാട്ടിലേയ്ക്ക് യാത്രയൊരുക്കി ബി.കെ.എസ്.എഫ് - ബി.എം.ബി ചാർട്ടേഡ് വിമാന സർവീസ്
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് യാത്രാക്ലേശം നേരിടുന്ന ബഹ്‌റൈൻ പ്രവാസികൾക്ക് കൈത്താങ്ങുമായി ബി.കെ.എസ്.എഫും ബി.എം.ബിയും. ഇരു സംഘടനകളും സംയുക്തമായി ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാന സർവീസിന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയായി. ബഹ്‌റൈനിൽ നിന്ന് ഏറ്റവും കുറഞ്ഞ നിരക്കായ 220 ദീനാറിന് വിമാന ടിക്കറ്റും ഭക്ഷണവും യാത്രാസൗകര്യവും ഉൾപ്പെടെ ലഭ്യമാക്കിയാണ് ഈ മാതൃകാപരമായ സേവനം ഒരുക്കിയത്. ഒമാൻ വഴിയാണ് ഈ യാത്രസൗകര്യം ഏർപ്പെടുത്തിയത്.
ഏപ്രിൽ 14, 15 തീയതികളിൽ മനാമയിലെ ഗോൾഡൻ തുലിപ് ഹോട്ടൽ അങ്കണത്തിൽ വെച്ചാണ് യാത്രയ്ക്കുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്. യാത്രക്കാർക്കായി രാത്രി ഭക്ഷണവും കുടിവെള്ളവും അത്യാവശ്യ മരുന്നുകളും സംഘാടകർ കരുതിയിരുന്നു. ഹോട്ടൽ അങ്കണത്തിൽ നിന്ന് യാത്രക്കാരുമായി പുറപ്പെട്ട ബസ്സുകൾക്ക് ഊഷ്മളമായ യാത്രയയപ്പാണ് നൽകിയത്. യാത്രയയപ്പ് ചടങ്ങിൽ ബഹ്‌റൈനിലെ വിവിധ സാമൂഹിക, സാംസ്കാരിക സംഘടന പ്രതിനിധികളും പൊതുപ്രവർത്തകരും പങ്കെടുത്തു. വിമാന സർവീസിനാവശ്യമായ എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയാക്കി യാത്രക്കാരെ സുരക്ഷിതമായി യാത്രയാക്കാൻ സാധിച്ചതിൽ സംഘാടകർ സംതൃപ്തി രേഖപ്പെടുത്തി. നാട്ടിലേക്ക് മടങ്ങാൻ വഴിയില്ലാതെ വിഷമിച്ചിരുന്ന നിരവധി പ്രവാസികൾക്ക് ഈ കുറഞ്ഞ നിരക്കിലുള്ള സർവീസ് വലിയ ആശ്വാസമായി.
dsfsf




