ബഹ്‌റൈനിൽ ഇൻഷുറൻസ് പരിരക്ഷയുള്ള പ്രവാസികളുടെ എണ്ണത്തിൽ വർദ്ധന; സ്വകാര്യ മേഖലയിൽ 4.7 ലക്ഷം പേർ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളിൽ ഇൻഷുറൻസ് പരിരക്ഷയുള്ളവരുടെ എണ്ണം 4,73,323 ആയി ഉയർന്നതായി സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ . 2025-ന്റെ മൂന്നാം പാദത്തിലെ കണക്കുകൾ വ്യക്തമാക്കിക്കൊണ്ട് എം.പി ജലാൽ കാദിമിന് നൽകിയ മറുപടിയിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

ലഭ്യമായ വിവരങ്ങൾ പ്രകാരം, ബഹ്‌റൈൻ സ്വദേശികളായ ജീവനക്കാരുടെ എണ്ണത്തിലും സ്ഥിരമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പൊതു-സ്വകാര്യ മേഖലകളിലായി ഇൻഷുറൻസ് പരിരക്ഷയുള്ള ബഹ്‌റൈനികളുടെ എണ്ണം 2023-ലെ 1,51,659-ൽ നിന്ന് 2025 സെപ്റ്റംബറോടെ 1,57,213 ആയി ഉയർന്നു. സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ എണ്ണം 2023-ൽ 4,58,768 ആയിരുന്നിടത്ത് നിന്നാണ് ഇപ്പോൾ 4.73 ലക്ഷത്തിൽ എത്തിയിരിക്കുന്നത്. പൊതുമേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ജോലിസ്ഥലത്തെ പരിക്കുകൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ മാത്രമാണ് നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി.

ഇൻഷുറൻസ് ഫണ്ടുകളുടെ ലയനത്തിന് ശേഷം ലഭിക്കുന്ന വിഹിതത്തിലും വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2023-ൽ 418.657 ദശലക്ഷം ദീനാറായിരുന്ന മൊത്തം വിഹിതം 2024-ൽ 437.448 ദശലക്ഷം ദീനാറായി ഉയർന്നു. പെൻഷൻ കൈപ്പറ്റുന്ന വിരമിച്ചവരുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്. 2023-ൽ 84,612 ആയിരുന്ന പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം 2025 മൂന്നാം പാദത്തോടെ 86,003 ആയി ഉയർന്നു. 2020-ലെ 21-ാം നമ്പർ നിയമപ്രകാരം ഇൻഷുറൻസ് ഫണ്ടുകൾ ലയിപ്പിച്ചതിന് ശേഷമുള്ള ഏകീകൃത സാമ്പത്തിക റിപ്പോർട്ടിലാണ് ഈ കണക്കുകളുള്ളത്.

article-image

dsfsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed