സോഷ്യൽ മീഡിയയിൽ വീണ വിജയനെതിരെ ലൈംഗിക പരാമർശം; കേസെടുത്ത് പോലീസ്
ഷീബ വിജയൻ
മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തിൽ ബിനു എസ്. നായർ എന്ന വ്യക്തിക്കെതിരെ പത്തനംതിട്ട പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ലൈംഗിക പരാമർശങ്ങൾ നടത്തിയതിനെതിരെ ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ഗോപാൽ നൽകിയ പരാതിയിലാണ് നടപടി. ബിഎൻഎസ് ആക്ട്, ഐടി ആക്ട് എന്നിവ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
adsadsds




