കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ പ്രായം 18 തന്നെ; ജനന സർട്ടിഫിക്കറ്റിലെ മാറ്റത്തിൽ ദുരൂഹതയെന്ന് പോലീസ്
ഷീബ വിജയൻ
കുംഭമേളയിലൂടെ ശ്രദ്ധേയയായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട പ്രായവിവാദത്തിൽ പോലീസിന്റെ പുതിയ റിപ്പോർട്ട് പുറത്ത്. വിവാഹസമയത്ത് പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞിരുന്നുവെന്ന വാദത്തിൽ പോലീസ് ഉറച്ചുനിൽക്കുന്നു. 2025-ൽ ലഭ്യമാക്കിയ ജനന സർട്ടിഫിക്കറ്റ് പ്രകാരം 18 വയസ്സ് പൂർത്തിയായതായാണ് രേഖപ്പെടുത്തിയിരുന്നത്. ഇതുപയോഗിച്ചാണ് ആധാർ, പാൻ കാർഡുകൾ എടുത്തത്. എന്നാൽ വിവാഹശേഷം ആശുപത്രി രേഖകൾ പരിശോധിച്ചപ്പോൾ പ്രായം 16 ആണെന്ന് കണ്ടതിനെത്തുടർന്ന് മധ്യപ്രദേശ് സർക്കാർ പഴയ സർട്ടിഫിക്കറ്റ് റദ്ദാക്കിയതാകാമെന്നാണ് സംശയം. ആദ്യ സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ചതാണോ എന്ന് പരിശോധിക്കാൻ മധ്യപ്രദേശിൽ നേരിട്ടെത്തി അന്വേഷണം നടത്തണമെന്ന് എസ്പി ഡിജിപിക്ക് റിപ്പോർട്ട് നൽകി.
adssasasa




