എ.ഡി.ജി.പി. എസ്. ശ്രീജിത്തിന്റെ അബുദാബി സന്ദർശനം: ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു


ഷീബ വിജയൻ I കേരളം

തിരുവനന്തപുരം: എ.ഡി.ജി.പി. എസ്. ശ്രീജിത്തിന്റെ അബുദാബി സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദ്ദേശം. കഴിഞ്ഞ ഫെബ്രുവരി ഒന്നു മുതൽ മൂന്ന് വരെയായിരുന്നു ശ്രീജിത്തിന്റെ അബുദാബി സന്ദർശനം.

സന്ദർശനത്തിനിടെ അദ്ദേഹം ഒരു സ്വകാര്യ ആയുർവേദ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ദീപൻ ഇടമന നൽകിയ ഹർജിയിലാണ് കോടതി നടപടി. വിദേശയാത്രയെക്കുറിച്ച് സർക്കാരിനെ അറിയിച്ചിരുന്നെങ്കിലും, സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ ഔദ്യോഗിക അനുമതി ഉണ്ടായിരുന്നില്ലെന്ന് ഹർജിയിൽ പറയുന്നു.

അബുദാബി സന്ദർശനത്തിന് പുറമെ, ട്രാൻസ്‌പോർട്ട് കമ്മീഷണറായിരുന്ന കാലയളവിൽ അദ്ദേഹം നടത്തിയ സാമ്പത്തിക ഇടപാടുകൾ, ഉദ്യോഗസ്ഥരുടെ ട്രാൻസ്‌ഫറുകൾ എന്നിവയെക്കുറിച്ചും വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

article-image

adsasadsads

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed