കേരളവും അസമും പുതുച്ചേരിയും പോളിംഗ് ബൂത്തിലേക്ക്; ജനവിധി തേടി സുപ്രധാന തെരഞ്ഞെടുപ്പ് ഘട്ടം ഇന്ന്


ശാരിക l ദേശീയം

ന്യൂഡൽഹി: രാജ്യം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിർണ്ണായക ഘട്ടത്തിന് ഇന്ന് തുടക്കമായി. കേരളത്തിന് പുറമേ അസാം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ വോട്ടർമാരും ഇന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുകയാണ്. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലാണ് മൂന്ന് സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നത്. അസമിലെ ആകെയുള്ള 126 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മണ്ഡല പുനർനിർണ്ണയത്തിന് ശേഷം അസമിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിതെന്ന പ്രത്യേകതയുമുണ്ട്. ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും തമ്മിലാണ് ഇവിടെ പ്രധാന പോരാട്ടം നടക്കുന്നത്. സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം വിജയം ഉറപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

പുതുച്ചേരിയിൽ മുഖ്യമന്ത്രി എൻ. രംഗസാമിയുടെ എഐഎൻആർസി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യവും കോൺഗ്രസ്-ഡിഎംകെ സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം വരെ നീണ്ടുനിൽക്കും. മേയ് നാലിനാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുക. വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

article-image

sdgdfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed