നേപ്പാൾ പ്രധാനമന്ത്രിയായി ബലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ഷീബ വിജയൻ
കാഠ്മണ്ഡു: റാപ്പറും രാഷ്ട്രീയ നേതാവുമായ ബലേന്ദ്ര ഷാ നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാമനവമി ദിനത്തിൽ ഉച്ചയ്ക്ക് 12.34-ന് നിശ്ചയിച്ച ശുഭമുഹൂർത്തത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. ബലേന്ദ്ര ഷായ്ക്കൊപ്പം 15 അംഗ മന്ത്രിസഭയും ഇന്ന് അധികാരമേറ്റു.
മാർച്ച് അഞ്ചിന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ ബലേന്ദ്ര ഷായുടെ 'രാഷ്ട്രീയ സ്വതന്ത്ര പാർട്ടി' (RSP) വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. മൂന്നിൽ രണ്ട് സീറ്റുകൾ നേടിയാണ് ജനറേഷൻ സി (Gen-Z) പ്രക്ഷോഭത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ പരമ്പരാഗത രാഷ്ട്രീയ പാർട്ടികളെ അട്ടിമറിച്ച് ആർ.എസ്.പി അധികാരം പിടിച്ചെടുത്തത്. നേപ്പാളിലെ യുവാക്കൾക്കിടയിലുള്ള വലിയ സ്വാധീനമാണ് ബലേന്ദ്ര ഷായുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകം.
dscxzsadswqa



