സിറ്റി സെന്റർ ബഹ്‌റൈൻ താൽക്കാലികമായി അടച്ചു; ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സിറ്റി സെന്റർ ബഹ്‌റൈൻ (City Centre Bahrain) താൽക്കാലികമായി അടച്ചുപൂട്ടി. സന്ദർശകരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് ഈ തീരുമാനമെന്ന് മാൾ അധികൃതർ അറിയിച്ചു.
മറ്റ് വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുമെങ്കിലും, പൊതുജനങ്ങളുടെ അത്യാവശ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മാളിനുള്ളിലെ ഹൈപ്പർമാർക്കറ്റ് തുറന്ന് പ്രവർത്തിക്കും. അർദ്ധരാത്രി 12 മണി വരെ ഹൈപ്പർമാർക്കറ്റ് സേവനം ലഭ്യമായിരിക്കും. ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിച്ചും ബന്ധപ്പെട്ട സുരക്ഷാ ഏജൻസികളുമായി ഏകോപനം നടത്തിയുമാണ് ഈ നടപടിയെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.
പ്രവർത്തന സമയത്തിൽ മാറ്റമുണ്ടായാൽ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകൾ വഴി അറിയിക്കുമെന്നും നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.
aa


