ഒഡീഷയിൽ പൊലീസ് ജീപ്പിലേക്ക് ട്രെയ്‌ലർ ഇടിച്ചുകയറി അഞ്ച് മരണം


ശാരിക l ദേശീയം

ഒഡീഷയിലെ ജർസുഗുദയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ അഞ്ച് പൊലീസുകാർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇന്ന് രാവിലെ ജർസുഗുദ സദർ പൊലീസ് സ്റ്റേഷന് സമീപമാണ് അപകടം നടന്നത്. അമിത വേഗതയിൽ എത്തിയ ട്രെയ്‌ലർ വാഹനം പൊലീസ് ജീപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജീപ്പ് പൂർണ്ണമായും തകർന്നു.

അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന എട്ട് പൊലീസുകാരിൽ കാശിറാം ബോയി, ദേബദത്ത സാ, നിരഞ്ജൻ കുജുർ, ഹവിൽദാർ ലിംഗരാജ് ദുരുവ, ഭക്‌തബന്ധു മിർദ്ധ എന്നിവരാണ് മരിച്ചത്. ആംഡ് പൊലീസ് റിസർവിൽ നിന്നുള്ള മൂന്ന് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

സംഭവത്തിൽ ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടകാരണം കണ്ടെത്താൻ വിശദമായ അന്വേഷണം നടക്കുകയാണ്. അന്തരിച്ച ഉദ്യോഗസ്ഥർക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആദരാഞ്ജലികൾ അർപ്പിച്ചു.

 

article-image

dsgd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed